വൈറൽ വീഡിയോ: മൃഗങ്ങളുടെ ദൃശ്യങ്ങൾ വളരെ രസകരമാണ്. വിവിധ മൃഗങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയ്ക്ക് പ്രിയപ്പെട്ടതാണ്. കാടിന്റെയും വന്യജീവികളുടെയും വിവിധ തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിനംപ്രതി വൈറലാകാറുണ്ട്. മൃഗങ്ങൾ ഇരതേടുന്നതും പരസ്പരം ആക്രമിക്കുന്നതും സഹായിക്കുന്നതും ഉൾപ്പെടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. മൃഗങ്ങളുടെ രസകരമായ വീഡിയോകൾക്ക് നിരവധി കാഴ്ചക്കാരാണുള്ളത്. ഇത്തരത്തിൽ ആനകൾ അവരുടെ ഒത്തൊരുമയും സ്നേഹവും പ്രകടിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കുളത്തിൽ വീണ ആനക്കുട്ടിയെ ആനക്കൂട്ടം രക്ഷിക്കുന്ന ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ഗബ്രിയേൽ കോർണോ എന്ന ഉപയോക്താവ് ശനിയാഴ്ച ട്വിറ്ററിൽ പങ്കിട്ട വീഡിയോ ദക്ഷിണ കൊറിയയിലെ സിയോൾ മൃഗശാലയിൽ നിന്നുള്ളതാണ്. 9,25,000ൽ അധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. 49,000 ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. ആനക്കുട്ടിയും അമ്മയും കുളത്തിൽ നിന്ന് വെള്ളം കുടിക്കുമ്പോൾ പെട്ടെന്ന് ആനക്കുട്ടി വെള്ളത്തിൽ വീഴുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുക. അമ്മ ആന പരിഭ്രാന്തിയോടെ വെള്ളത്തിൽ നിന്ന് ആനക്കുട്ടിയെ എടുക്കാൻ ശ്രമിക്കുന്നുണ്ട്. ഇത് കണ്ട മറ്റൊരു ആന സഹായത്തിന് എത്തുന്നു.
In the Seoul zoo, two elephants rescued baby elephant drowned in the pool pic.twitter.com/zLbtm84EDV
— Gabriele Corno (@Gabriele_Corno) August 13, 2022
തുമ്പിക്കൈ വെള്ളത്തിന് മുകളിൽ നിർത്താൻ പാടുപെടുന്ന ആനക്കുട്ടി മുങ്ങിമരിക്കാൻ പോകുന്നതുപോലെ തോന്നും. ഉടൻ രണ്ട് ആനകളും വെള്ളത്തിലേക്ക് ഇറങ്ങി. തുടർന്ന് കുളത്തിന്റ ആഴം കുറഞ്ഞ ഭാഗത്തേക്ക് ആനക്കുട്ടിയെ എത്തിച്ചു. അവരുടെ പെട്ടെന്നുള്ള പ്രവൃത്തിയും നിസ്വാർത്ഥതയും ആനക്കുട്ടിയുടെ ജീവൻ രക്ഷിച്ചു. ആനകൾ എത്ര സഹജീവി സ്നേഹമുള്ളവരാണെന്ന് ഈ ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...