കാഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ വൻ ഭൂചലനത്തിൽ മരണം 95 ആയി. 7.1 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനമാണ് ഉണ്ടായത്. ടിബറ്റിൽ 62ഓളം പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ഇന്ത്യയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഡൽഹിയിലും പ്രകമ്പനം ഉണ്ടായി.
നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കുന്നത് അനുസരിച്ച്, രാവിലെ 6.35ന് നേപ്പാൾ-ടിബറ്റ് അതിർത്തിയായ സിസാങ്ങിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടാകുകയായിരുന്നു. ഇതിന് പിന്നാലെ 7.2ന് 4.7 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനമുണ്ടായി. 7.7ന് 4.9 തീവ്രത രേഖപ്പെടുത്തിയ മൂന്നാമത്തെ ഭൂചലനവും ഉണ്ടായി.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ലൊബൂചെയിൽ നിന്ന് 93 കിലോമീറ്റർ വടക്കുകിഴക്കാണ്. പ്രദേശത്തെ കെട്ടിടങ്ങളെല്ലാം പൂർണമായും തകർന്നു. ആശയവിനിമയ സംവിധാനങ്ങൾ തകർന്നതിനാൽ നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. തുടർ ചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളായ ബിഹാർ, ബംഗാൾ, അസം, സിക്കിം എന്നിവിടങ്ങളിലും ഡൽഹി എൻസിആറിലും പ്രകമ്പനം അനുഭവപ്പെട്ടു. നേപ്പാളിൽ അടിക്കടിയുണ്ടാകുന്ന ഭൂചലനങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്നും ദിവസവും 10 ചെറു ചലനങ്ങളെങ്കിലും നേപ്പാളിൽ അനുഭവപ്പെടുന്നുണ്ടെന്നും സീനിയർ ഡിവിഷണൽ സീസ്മോളജിസ്റ്റ് ഡോ.ലോക് ബിജയ അധികാരി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.