Dhanadhya Yoga: ശനി ശുക്ര സംഗമത്തിലൂടെ ധനാഢ്യയോഗം; ഇവർക്ക് ലഭിക്കും സർവ്വസൗഭാഗ്യങ്ങൾ

Dhanadhya Yoga: വേദ ജ്യോതിഷമനുസരിച്ച് ശനിയും ശുക്രനും ചേർന്ന് ധനാഢ്യയോഗം സൃഷ്ടിച്ചിരിക്കുകയാണ്.  ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും

Shani and shukra made dhanadhya yoga: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ അതിന്റെതായ സമയത്ത് സഞ്ചാരം മാറ്റുകയും അതിലൂടെ മറ്റ് ഗ്രഹങ്ങളുമായി ചേർന്ന് വിവിധ തരത്തിലുള്ള യോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

1 /5

Shani and shukra made dhanadhya yoga: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ അതിന്റെതായ സമയത്ത് സഞ്ചാരം മാറ്റുകയും അതിലൂടെ മറ്റ് ഗ്രഹങ്ങളുമായി ചേർന്ന് വിവിധ തരത്തിലുള്ള യോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.  അതിന്റ സ്വാധീനം എല്ലായിടത്തും പ്രതിഫലിക്കും.  

2 /5

കുംഭ രാശിയിൽ ശനിയുടെയും ശുക്രൻ്റെയും സംയോഗം നടന്നിരിക്കുകയാണ്.  അതിലൂടെ ധനാഢ്യയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഈ യോഗത്തിൻ്റെ രൂപീകരണം മൂലം ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

3 /5

മേടം (Aries): ധനാഢ്യയോഗം ഇവർക്ക് വമ്പൻ നേട്ടങ്ങൾ നൽകും. ഈ രാശിയുടെ വരുമാന ഭവനത്തിലാണ് ശനി-ശുക്ര സംഗമം നടന്നിരിക്കുന്നത്.  ഈ രാശിയുടെ സമ്പത്തിൻ്റെയും ബിസിനസ്സിൻ്റെയും ഘടകമാണ് ശുക്രൻ. അതുകൊണ്ടുതന്നെ ഈ സമയത്ത് സാമ്പത്തിക നേട്ടം, അവിവാഹിതർക്ക് വിവാഹാലോചന, വിദേശത്ത് നിന്ന് ആനുകൂല്യങ്ങൾ, പുതിയ ജോലി എന്നിവ ലഭിക്കും.

4 /5

തുലാം (Libra): ധനാഢ്യ യോഗത്തിലൂടെ ഇവർക്കും നേട്ടങ്ങള ലഭിക്കും. ഈ രാശിയുടെ അധിപൻ ശുക്രനാണ്. കൂടാതെ ശുക്രൻ ലഗ്നത്തിൽ നിന്ന് അഞ്ചാം ഭാവത്തിൽ സ്ഥിതിചെയ്യുന്നു. ഈ സമയം ഭാഗ്യം നിങ്ങളുടെ ഭാഗത്തായിരിക്കും, വ്യാപാരികൾ ബിസിനസ് വിപുലീകരിക്കും. കലാ രംഗത്തുള്ളവർക്ക് ഈ സമയം അനുകൂലമായിരിക്കും. രാഷ്ട്രീയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് വിജയം ലഭിക്കും. 

5 /5

മകരം (Capricorn): ഇവർക്കും ശനി-ശുക്ര സംയോഗത്താൽ രൂപപ്പെടുന്ന ധനാഢ്യയോഗം ഗുണം ചെയ്യും. ഈ രാശിയുടെ ധന ഗൃഹത്തിലാണ് ഈ യോജിപ്പ് ഉണ്ടാകുന്നത്. ഈ സമയത്ത് നിങ്ങൾക്ക് അപ്രതീക്ഷിത ധനലാഭം, ആരോഗ്യം മികച്ചതായിരിക്കും, വാഹനമോ വസ്തുവോ വാങ്ങാണ് യോഗം, ഈ കാലയളവ് തൊഴിൽ ചെയ്യുന്നവർക്ക് നല്ലതായിരിക്കും, സഹപ്രവർത്തകരുടെ പിന്തുണ, സാമ്പത്തിക സ്ഥിതി മെച്ചമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola