Viral Video: ഈ കുഞ്ഞിക്കൊമ്പ് ഒരു ശല്യമായല്ലോ... ഒരു ഉമ്മ കൊടുക്കാനും പറ്റുന്നില്ല...!! ആനക്കുട്ടികള്‍ പരസ്പരം ഉമ്മ വയ്ക്കുന്നത് കണ്ടോ?

അടുത്തിടെയായി മൃഗങ്ങളുടെ  ഓമനത്വം തുളുമ്പുന്ന വീഡിയോകള്‍ വളരെ വേഗമാണ് സോഷ്യല്‍ മീഡിയയില്‍  വൈറലാകുന്നത്.  അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 5, 2021, 11:43 PM IST
  • വീഡിയോയില്‍ രണ്ട് ആനക്കുട്ടികളെ കാണാം. ഒരു കുട്ടിക്കൊമ്പനും ഒരു കുഞ്ഞു പിടിയാനയും ആണ് വീഡിയോയിലെ കഥാപാത്രങ്ങള്‍..!! ഇരുവരും ഉമ്മ വയ്ക്കുന്നതാണ് വീഡിയോ...!!
Viral Video: ഈ കുഞ്ഞിക്കൊമ്പ് ഒരു ശല്യമായല്ലോ... ഒരു ഉമ്മ കൊടുക്കാനും പറ്റുന്നില്ല...!!  ആനക്കുട്ടികള്‍ പരസ്പരം ഉമ്മ വയ്ക്കുന്നത് കണ്ടോ?

Viral Video: അടുത്തിടെയായി മൃഗങ്ങളുടെ  ഓമനത്വം തുളുമ്പുന്ന വീഡിയോകള്‍ വളരെ വേഗമാണ് സോഷ്യല്‍ മീഡിയയില്‍  വൈറലാകുന്നത്.  അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്. 

വീഡിയോയില്‍ രണ്ട് ആനക്കുട്ടികളെ കാണാം.  ഒരു കുട്ടിക്കൊമ്പനും ഒരു കുഞ്ഞു പിടിയാനയും  ആണ് വീഡിയോയിലെ കഥാപാത്രങ്ങള്‍..!!  ഇരുവരും ഉമ്മ വയ്ക്കുന്നതാണ് വീഡിയോ...!! 

ആരുടേയും ഹൃദയം കീഴടക്കും ഈ  19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ. രണ്ടു ആനക്കുട്ടികള്‍ സ്നേഹം പ്രകടിപ്പിക്കുകയാണ്.  രണ്ട് ആനക്കുട്ടികള്‍ പരസ്പരം സ്നേഹം പ്രകടിപ്പിക്കുകയും തുമ്പിക്കൈ വായുവിൽ ചലിപ്പിക്കുകയും  ചെയ്ത് പരസ്പരം ഉമ്മ വയ്ക്കുകയാണ്.  

കുഞ്ഞു പിടിയാനയ്ക്ക് ഉമ്മ കൊടുക്കുമ്പോള്‍ കുഞ്ഞിക്കൊമ്പന്‍റെ ചെറിയ കൊമ്പ് തടസമാവുന്നത് വീഡിയോയില്‍ കാണാം.  എന്നാല്‍, അല്‍പ നിമിഷങ്ങള്‍ക്കകം  കുഞ്ഞു പിടിയാന ഏറെ സ്നേഹത്തോടെ തിരിച്ച് ഉമ്മ കൊടുക്കുന്ന കാഴ്ച  ഏറെ ഊഷ്മളമാണ്....!!

കെനിയ ആസ്ഥാനമായുള്ള ഷെൽഡ്രിക് വൈൽഡ് ലൈഫ് ട്രസ്റ്റ് എന്ന സംഘടനയുടെ  ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ഈ  വീഡിയോ പങ്കുവെച്ചിരിയ്ക്കുന്നത്.   ഈ സംഘടന ആനകളെ സംരക്ഷിക്കുന്നതിനും അവയ്ക്ക്  പുതുജീവൻ നൽകുന്നതിനും അനാഥരായ ആനകളുടെ കുട്ടികളെ സംരക്ഷിക്കുന്നതിനും വേണ്ടി  പ്രവർത്തിക്കുന്നു.ആനക്കുട്ടികളുടെ  ചുംബന വീഡിയോയ്ക്ക്  അടിക്കുറിപ്പ്, 'Elephant kisses' എന്നാണ് നല്‍കിയിരിയ്ക്കുന്നത്. 

ഈ വീഡിയോ പങ്കുവെച്ച്  അധിക സമയം ആവും മുന്‍പേ   16,000 -ത്തിലധികം വ്യൂകൾ വന്നു,  എണ്ണം ഇപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മൂവായിരത്തോളം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. 

ഈ മനോഹരമായ വീഡിയോയോടുള്ള അവരുടെ പ്രതികരണം വ്യത്യസ്ത രീതിയില്‍  പ്രകടിപ്പിക്കാൻ  ആളുകള്‍ ആരംഭിച്ചു. 'ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ ദൃശ്യം ' എന്നാണ്   സോഷ്യൽ മീഡിയയിൽ  ഈ വീഡിയോ കണ്ട ശേഷം, ഒരു ഉപയോക്താവ് എഴുതിയത്....!!

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News