Nimishapriya Death Sentence: നിമിഷപ്രിയയുടെ വധശിക്ഷ പ്രസിഡൻ്റ് അംഗീകരിച്ചിട്ടില്ല; അംഗീകരിച്ചത് ഹൂതി മേധാവി

Nimishapriya Death Sentence: നിമിഷപ്രിയയുടെ ശിക്ഷാവിധി യെമൻ പ്രസിഡന്റ് ഡോ. റഷാദ് അൽ അലിമി അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി  

Written by - Zee Malayalam News Desk | Last Updated : Jan 7, 2025, 11:40 AM IST
  • ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ നേതാവ് മെഹ്ദി അൽ മഷാദ് ആണ് വധശിക്ഷ അംഗീകരിച്ചത്
  • ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയിലാണ് നിമിഷപ്രിയ തടവിൽ കഴിയുന്നത്
  • കേസ് കൈകാര്യം ചെയ്യുന്നത് ഹൂതികളാണെന്നും റിപ്പബ്ലിക് ഓഫ് യെമൻ എംബസി അറിയിച്ചു
Nimishapriya Death Sentence: നിമിഷപ്രിയയുടെ വധശിക്ഷ പ്രസിഡൻ്റ് അംഗീകരിച്ചിട്ടില്ല; അംഗീകരിച്ചത് ഹൂതി മേധാവി

ന്യൂഡൽഹി: മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡന്റ് ഡോ. റഷാദ് അൽ അലിമി അംഗീകരിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ യെമൻ എംബസി. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയിലാണ് നിമിഷപ്രിയ തടവിൽ കഴിയുന്നതെന്നും അതിനാൽ കേസ് കൈകാര്യം ചെയ്യുന്നത് ഹൂതികളാണെന്നും റിപ്പബ്ലിക് ഓഫ് യെമൻ എംബസി അറിയിച്ചു. നിമിഷപ്രിയയുടെ ശിക്ഷാവിധി പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ ചെയർമാൻ ഡോ. റഷാദ് അൽ അലിമി അംഗീകരിച്ചിട്ടില്ലെന്ന് എംബസി വ്യക്തമാക്കി.

നിമിഷപ്രിയയുടെ വധശിക്ഷ യെമൻ പ്രസി‍ഡൻ്റ് അംഗീകരിച്ചുവെന്ന റിപ്പോ‍ർട്ടുകളോടാണ് ഇന്ത്യയിലെ യെമൻ എംബസിയുടെ പ്രതികരണം. അതേസമയം, ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ നേതാവ് മെഹ്ദി അൽ മഷാദ് ആണ് വധശിക്ഷ അംഗീകരിച്ചത്. ഇദ്ദേഹത്തെ വിമത പ്രസിഡന്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡന്റ് അംഗീകരിച്ചുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു.

ഇതുസംബന്ധിച്ച് സാധ്യമായ എല്ലാ സഹായവും സർക്കാർ നൽകുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‍സ്വാൾ അറിയിച്ചിരുന്നു. അതിനിടെ, ചർച്ചകളിൽ ഇടപെടാൻ സന്നദ്ധത അറിയിച്ച് ഇറാൻ രംഗത്തെത്തിയിരുന്നു. ഹൂതി വിഭാഗത്തെ പിന്തുണയ്ക്കുന്ന രാജ്യമാണ് ഇറാൻ.

യെമൻ പൗരൻ തലാൽ അബ്ദുൽ മഹ്ദിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനി നിമിഷപ്രിയ (36) സനയിൽ ജയിലിൽ തടവിൽ കഴിയുന്നത്. 2017ലായിരുന്നു മഹ്ദി കൊല്ലപ്പെട്ടത്. 2018ൽ നിമിഷപ്രിയയ്ക്കെതിരെ യെമൻ കോടതി വധശിക്ഷ വിധിച്ചു. ശിക്ഷാ വധിക്കെതിരെ അപ്പീൽ നൽകിയെങ്കിലും 2020ൽ അതു തള്ളി. പിന്നീട് യെമനിലെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും 2023 നവംബ‍റിൽ അപ്പീൽ തള്ളി.

കൊല്ലപ്പെട്ട മഹ്ദിയുടെ കുടുംബത്തിന് ദിയാധനം നൽകി മാപ്പ് ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് യെമനിലെ പ്രവാസികളായ സാമൂഹ്യപ്രവർത്തകരടക്കം ഉൾപ്പെടുന്ന സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ നടക്കുന്നത്. ഇതിനായി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയും അഞ്ചു മാസമായി യെമനിൽ തുടരുകയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News