വേദജ്യോതിഷ പ്രകാരം, സൂര്യൻ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹമാണ്. സൂര്യനെ ഗ്രഹങ്ങളുടെ രാജാവായാണ് കണക്കാക്കുന്നത്.
മനോബലം, അധികാരം, നേതൃപാടവം എന്നിവയുടെ പ്രതീകമാണ് സൂര്യൻ. ഓരോ രാശിക്കാരിലും സൂര്യൻറെ പ്രഭാവം വലിയ സ്വാധീനം ചെലുത്തുന്നു. സൂര്യദേവൻറെ അനുഗ്രഹം ഉണ്ടെങ്കിൽ ആഗ്രഹിച്ച തൊഴിൽ ലഭിക്കാനും ആ മേഖലയിൽ വളരാനും സാധിക്കും.
ചില രാശിക്കാർ സൂര്യ ദേവന് പ്രിയപ്പെട്ടവരാണ്. ഏതെല്ലാം രാശിക്കാർക്കാണ് സൂര്യൻറെ അനുഗ്രഹത്താൽ ഭാഗ്യം ഉണ്ടാകുന്നതെന്ന് അറിയാം.
മേടം രാശിക്കാർക്ക് സൂര്യദേവൻറെ അനുഗ്രഹം എപ്പോഴുമുണ്ടാകും. ഇവരുടെ അധ്വാനത്തിന് ഫലം ലഭിക്കും. ജീവിതത്തിലെ വെല്ലുവിളികളെ നേരിടും. ആരോഗ്യ കാര്യങ്ങളിലും ഇവർക്ക് ആശങ്കയുണ്ടാകില്ല.
ചിങ്ങം രാശിക്കാർക്ക് സൂര്യ ദേവൻറെ അനുഗ്രഹം എന്നുമുണ്ടാകും. ഈ രാശിയിൽ ജനിച്ചവർക്ക് സൂര്യ ദേവൻറെ അനുഗ്രഹം ജനനം മുതലുണ്ടാകും. മറ്റുള്ളവരെ നയിക്കാനുള്ള പാടവം ഈ രാശിക്കാരുടെ പ്രത്യേകതയാണ്. ആത്മവിശ്വാസമുള്ള ഇവർ സമ്പത്തിലും ശക്തരായിരിക്കും. കരിയറിൽ വലിയ വളർച്ചയുണ്ടാകും.
ധനു സൂര്യൻറെ പ്രിയ രാശിയാണ്. ഇവർക്ക് എപ്പോഴും സൂര്യ ദേവൻറെ അനുഗ്രഹമുണ്ടാകും. ഇവർക്ക് ബിസിനസിൽ വലിയ ലാഭം ഉണ്ടാകും. സാമ്പത്തികമായി ഉയർച്ചയുണ്ടാകും. ജീവിതത്തിൽ അപ്രതീക്ഷിത നേട്ടങ്ങളുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)