Personal Loan Law: ക്രെഡിറ്റ് സ്കോർ നിയമങ്ങളിൽ മാറ്റം; വായ്പാ നിയമങ്ങൾ കടുപ്പിച്ച് ആർബിഐ, പേഴ്സണൽ ലോൺ ഇനി എളുപ്പമാകില്ല

Personal Loan RBI Law: പുതിയ ഉത്തരവ് പ്രകാരം, 2025 ജനുവരി ഒന്ന് മുതൽ വായ്പാ ദാതാക്കൾ 15 ദിവസത്തിനുള്ളിൽ ഉപയോക്താക്കളുടെ ക്രെഡിറ്റ് ബ്യൂറോ റെക്കോർഡുകൾ അപ്ഡേറ്റ് ചെയ്യേണ്ടത് കർശനമാക്കിയിരിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Jan 7, 2025, 08:43 PM IST
  • പുതിയ നയം, ക്രെഡിറ്റ് സ്കോർ കണക്കാക്കുന്നതിലും നിർണയിക്കുന്നതിലും വലിയ മാറ്റങ്ങൾ വരുത്തിയേക്കുമെന്നാണ് വിവരം
  • മുൻപ് മാസത്തിൽ ഒരിക്കലാണ് ക്രെഡിറ്റ് സ്കോർ അപ്ഡേറ്റ് ചെയ്തിരുന്നത്
Personal Loan Law: ക്രെഡിറ്റ് സ്കോർ നിയമങ്ങളിൽ മാറ്റം; വായ്പാ നിയമങ്ങൾ കടുപ്പിച്ച് ആർബിഐ, പേഴ്സണൽ ലോൺ ഇനി എളുപ്പമാകില്ല

രാജ്യത്തെ വായ്പാ നിയമങ്ങൾ കർശനമാക്കി ആർബിഐ. ക്രെഡിറ്റ് സ്കോറുമായി ബന്ധപ്പെട്ട ചില നിയമങ്ങളിൽ റിസർവ് ബാങ്ക് അടുത്തിടെ മാറ്റങ്ങൾ വരുത്തിയിരുന്നു. പുതിയ ഉത്തരവ് പ്രകാരം, 2025 ജനുവരി ഒന്ന് മുതൽ വായ്പാ ദാതാക്കൾ 15 ദിവസത്തിനുള്ളിൽ ഉപയോക്താക്കളുടെ ക്രെഡിറ്റ് ബ്യൂറോ റെക്കോർഡുകൾ അപ്ഡേറ്റ് ചെയ്യേണ്ടത് കർശനമാക്കിയിരിക്കുകയാണ്.

ആർബിഐയുടെ പുതിയ നയം, ക്രെഡിറ്റ് സ്കോർ കണക്കാക്കുന്നതിലും നിർണയിക്കുന്നതിലും വലിയ മാറ്റങ്ങൾ വരുത്തിയേക്കുമെന്നാണ് വിവരം. മുൻപ് മാസത്തിൽ ഒരിക്കലാണ് ക്രെഡിറ്റ് സ്കോർ അപ്ഡേറ്റ് ചെയ്തിരുന്നത്. ഇത് പലരും പിന്തുടർന്നിരുന്നുമില്ല. ഇത് ഉപയോക്താക്കളുടെ സിബിൽ സ്കോറിനെ വളരെയധികം ബാധിച്ചിരുന്നു.

ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ഓ​ഗസ്റ്റിലാണ് ആർബിഐ ആദ്യമായി പുറത്തിറക്കിയത്. തുടർന്ന് വായ്പാ ദാതാക്കൾക്കും ക്രെഡിറ്റ് ബ്യൂറോകൾക്കും അവരുടെ സംവിധാനങ്ങൾ നവീകരിക്കാൻ ജനുവരി ഒന്ന് വരെ സമയം അനുവദിച്ചു.

ഉപയോ​ക്താവിന്റെ സാമ്പത്തിക ശേഷിയെ നിർണയിക്കുന്നതാണ് ക്രെഡിറ്റ് സ്കോർ. ഇത് തിരിച്ചടവ് ശേഷി മനസ്സിലാക്കാനാണ് ഉപയോ​ഗിക്കുന്നത്. 300നും 900നും ഇടയിലുള്ള സംഖ്യയിലാണ് ക്രെഡിറ്റ് സ്കോർ കണക്കാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News