Idukki KSRTC Bus Accident: അപകട കാരണം ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടത്, മരണം നാലായി

Idukki KSRTC Bus Accident Updates: ബസ് അപകടത്തില്‍ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. മാവേലിക്കര സ്വദേശിയായ സിന്ധു ആണ് മരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jan 6, 2025, 09:42 AM IST
  • അപകടത്തില്‍ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്
  • മാവേലിക്കര സ്വദേശി സിന്ധു ആണ് മരിച്ചത്
  • ഇതോടെ മരണസംഖ്യ നാലായിട്ടുണ്ട്
Idukki KSRTC Bus Accident: അപകട കാരണം ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടത്, മരണം നാലായി

ഇടുക്കി: പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാവേലിക്കര സ്വദേശി സിന്ധു ആണ് മരിച്ചത്. ഇതോടെ മരണസംഖ്യ നാലായിട്ടുണ്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ മാര്‍ സ്ലീവ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. 

Also Read: KSRTC ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 3 മരണം; നിരവധി പേർക്ക് പരിക്ക്

മാവേലിക്കര സ്വദേശികളായ അരുണ്‍ ഹരി, രമ മോഹനന്‍, സംഗീത് എന്നിവരുടെ മരണമായിരുന്നു നേരത്തെ സ്ഥിരീകരിച്ചത്.  മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് തിരികെ വരുമ്പോഴായിരുന്നു അപകടം നടന്നത്. പരിക്കേറ്റവരെ പീരുമേട്ടിലെയും മുണ്ടക്കയത്തെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മുപ്പതടിയോളം താഴ്ച്ചയിലേക്ക് മറിഞ്ഞ ബസ് മരത്തില്‍ തട്ടിനില്‍ക്കുകയായിരുന്നു. ഹൈവേ പോലീസും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൊത്തം 34 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.

Also Read: മഹാദേവ കൃപയാൽ പുതുവർഷത്തിൽ ഇവർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ!

ബസിന്റെ ബ്രേക്ക് പോയതാകാം അപകട കാരണമെന്നാണ് ഡ്രൈവർ പറയുന്നത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏറ്റെടുത്തു. ഇന്നലെ വെളുപ്പിനെയായിരുന്നു ബസ് തഞ്ചാവൂരിലേക്ക് പോയത്. ഇന്നു രാവിലെ മാവേലിക്കര ഡിപ്പോയിൽ തിരിച്ച് എത്തേണ്ടതായിരുന്നു. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ കൊടും വളവുകൾ നിറഞ്ഞ പ്രദേശത്തായിരുന്നു അപകടം നടന്നത്. സ്ഥിരം അപകട മേഖലയായ ഇവിടെ കഴിഞ്ഞദിവസം ശബരിമല തീർഥാടകർ‌ സഞ്ചരിച്ച വാഹനവും അപകടത്തിൽപ്പെട്ടിരുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News