മിഷിഗൺ: മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ വെടിവെയ്പ്. മൂന്ന് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. മൂന്ന് പേർ മരിച്ചതായി സ്ഥിരീകരിച്ചു. പരിക്കേറ്റ അഞ്ച് പേരെ ചികിത്സയിൽ പ്രവേശിപ്പിച്ചതായും ഡെപ്യൂട്ടി പോലീസ് മേധാവി ക്രിസ് റോസ്‌മാൻ പറഞ്ഞു.
മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കാമ്പസിലെ ബെർക്കി ഹാളിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് രാത്രി 8.18 നാണ് പോലീസിന് ആദ്യം കോളുകൾ ലഭിച്ചതെന്ന് റോസ്മാൻ പറഞ്ഞു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. അടുത്തുള്ള കെട്ടിടത്തിലും യൂണിവേഴ്സിറ്റി യൂണിയൻ കെട്ടിടത്തിലും വെടിവെയ്പ് നടന്നതായി പോലീസിന് റിപ്പോർട്ടുകൾ ലഭിച്ചു. പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
ALSO READ: US: യുഎസിൽ വീണ്ടും 'പറക്കുന്ന അജ്ഞാത വസ്തു'; ഒരാഴ്ചക്കിടെ വെടിവെച്ചിടുന്ന നാലാമത്തെ 'അജ്ഞാത വസ്തു'
ഒരാൾ കെട്ടിടത്തിന്റെ വടക്ക് വശത്തുള്ള എംഎസ്‌യു യൂണിയൻ കെട്ടിടത്തിൽ നിന്ന് പുറത്തുപോകുന്നതാണ് അവസാനമായി കണ്ടത്. സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ നിരവധി തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ടെന്ന് റോസ്മാൻ മുന്നറിയിപ്പ് നൽകി. കൃത്യമായ വിവരങ്ങൾക്കായി പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് പിന്തുടരണമെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പോലീസ് തോക്കുധാരിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങൾ പുറത്തുവിട്ടു. ചുവന്ന ഷൂസും ജീൻ ജാക്കറ്റും ധരിച്ച ഒരു ഉയരം കുറഞ്ഞ മനുഷ്യനെന്ന് കരുതപ്പെടുന്ന പ്രതി, കെട്ടിടത്തിന്റെ വടക്കുവശത്തുള്ള എംഎസ്‌യു യൂണിയൻ കെട്ടിടത്തിൽ നിന്ന് വെടിവെയ്പിന് ശേഷം, പുറത്തുപോകുന്നത് കണ്ടതായി ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...