US Shooting: യുഎസിൽ മൂന്നിടത്ത് വെടിവയ്പ്; വിദ്യാർഥികളുൾപ്പെടെ 9 പേർ കൊല്ലപ്പെട്ടു

Us Killings: യുഎസിലെ അയോവയിൽ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ രണ്ടു വിദ്യാർഥികൾ കൊല്ലപ്പെടുകയും ഒരു ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.

Written by - Ajitha Kumari | Last Updated : Jan 24, 2023, 11:08 AM IST
  • യുഎസിൽ മൂന്നിടത്ത് ഉണ്ടായ വെടിവയ്പിൽ 9 പേർ കൊല്ലപ്പെട്ടു
  • അയോവയിൽ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ടു
US Shooting: യുഎസിൽ മൂന്നിടത്ത് വെടിവയ്പ്; വിദ്യാർഥികളുൾപ്പെടെ 9 പേർ കൊല്ലപ്പെട്ടു

കാലിഫോർണിയ:  യുഎസിൽ മൂന്നിടത്ത് ഉണ്ടായ വെടിവയ്പിൽ 9 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് . യുഎസിലെ അയോവയിൽ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ രണ്ടു വിദ്യാർഥികൾ കൊല്ലപ്പെടുകയും ഒരു ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Also Read: California Mass Shooting: കാലിഫോർണിയയിൽ വെടിവയ്പ്; 10 പേർ കൊല്ലപ്പെട്ടു, അക്രമി സ്വയം വെടിയുതിർത്ത് മരിച്ചു

ലോവയിലെ ഡെസ് മോയ്‌നസിലെ യൂത്ത് ഔട്ട്‌റീച്ച് സെന്ററിൽ ഇന്ത്യൻ സമയം 3 മണിയോടെയായിരുന്നു സംഭവം. യുവജനങ്ങൾക്കായുള്ള പരിപാടിക്കിടെയാണ് വെടിവയ്പ് നടന്നത്. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ലെന്ന് ഡെസ് മോയ്നസ് പോലീസ് അറിയിച്ചു. ഇതിനിടയിൽ കലിഫോർണിയയിൽ ഹാഫ് മൂൺ ബേയിലെ രണ്ടു ഫാമുകളിൽ ഉണ്ടായ വെടിവയ്പിൽ 7 പേർ മരിക്കുകയും മൂന്നു പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.  അയോവയിൽ വെടിവയ്പ് നടത്തിയ വ്യക്തി തന്നെയാണ് ഇവിടെയും ആക്രമണം നടത്തിയതെന്നാണ് നിഗമനം.

Also Read:  Viral Video: ക്ലാസ് മുറിയിൽ പെൺകുട്ടികൾ തമ്മിൽ ഉഗ്രൻ പോര്, വീഡിയോ വൈറൽ

 

രണ്ട് ദിവസത്തിനിടെ കലിഫോർണിയയിൽ നടക്കുന്ന രണ്ടാമത്തെ വെടിവയ്പാണിത്. ശനിയാഴ്ച രാത്രി മൊണ്ടേരി പാർക്കിലെ ഡാൻസ് ക്ലബ്ബിൽ ഉണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ടത് 10 പേരാണ്.  വെടിവയ്പ് നടത്തിയ ശേഷം പ്രതിയായ ഹ്യു കാൻ ട്രാൻ സ്വയം വെടിയുതിർത്തു മരിക്കുകയും ചെയ്തു.  വെടിവയ്പ്പ് നടന്നത് ചൈനീസ് ചാന്ദ്ര നവവത്സര ആഘോഷത്തിനിടെയായിരുന്നു. തോക്കുമായി ഡാൻസ് ക്ലബ്ബിൽ കയറിയ ഇയാൾ 20 പേരെ വെടിവച്ചുവീഴ്ത്തിയശേഷം വാനിൽ കടന്നുകളയുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News