യുഎസ്: മെയ്‌നിലെ ലൂയിസ്റ്റണിൽ ബുധനാഴ്ചയുണ്ടായ കൂട്ട വെടിവയ്പിൽ 22 പേർ കൊല്ലപ്പെട്ടു. അറുപതോളം പേർക്ക് പരിക്കേറ്റതായും ലൂയിസ്റ്റൺ പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ലൂയിസ്റ്റണിലാണ് വെടിവയ്പുണ്ടായത്. മെയ്നിലെ ഏറ്റവും വലിയ നഗരമായ പോർട്ട്‌ലാൻഡിന് വടക്ക് 35 മൈൽ (56 കി.മീ) അകലെ ആൻഡ്രോസ്‌കോഗിൻ കൗണ്ടിയിലെ നഗരമാണ് ലൂയിസ്റ്റൺ.
ആൻഡ്രോസ്കോഗ്ഗിൻ കൗണ്ടി ഷെരീഫിന്റെ ഓഫീസ് വെടിവെയ്പ് നടത്തിയ അക്രമിയുടെ ചിത്രങ്ങൾ പുറത്ത് വിട്ടു. ലൂയിസ്റ്റൺ മെയ്‌ൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് വെടിയുതിർത്തയാളുടെ ചിത്രങ്ങൾ പുറത്ത് വിട്ടു. അക്രമി ഒളിവിലാണെന്ന് വ്യക്തമാക്കിയാണ് ആൻഡ്രോസ്‌കോഗിൻ കൗണ്ടി ഷെരീഫിന്റെ ഓഫീസ് ഫെയ്‌സ്ബുക്കിൽ ചിത്രങ്ങൾ പങ്കുവച്ചത്.
ALSO READ: ഗാസയിൽ അഭയാർത്ഥി ക്യാമ്പിനുനേരെ നടന്ന വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു
"വെടിവയ്പിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി മറ്റ് ആശുപത്രികളുമായി ചേർന്ന് പ്രവർത്തിക്കുന്നു" ലൂയിസ്റ്റണിലെ സെൻട്രൽ മെയിൻ മെഡിക്കൽ സെന്റർ അറിയിച്ചു. പരിക്കേറ്റവരെ ചികിത്സയിൽ പ്രവേശിപ്പിച്ചതായും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.