Bashar Al Assad: ആദ്യം ശക്തികേന്ദ്രത്തിലേക്ക്, പിന്നീട് യു ടേൺ; റഡാറിൽ നിന്ന് വിമാനം അപ്രത്യക്ഷമായി, ബാഷർ അൽ അസദ് റഷ്യയിൽ എത്തിയതെങ്ങനെ?

Syrian President Bashar Al Assad: വിമാനത്തിന്റെ ട്രാൻസ്പോണ്ടർ ഓഫ് ചെയ്തതാണോ അതോ വിമതർ വിമാനം വെടിവെച്ചിട്ടോയെന്ന് സംശയം ഉയർന്നിരുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 9, 2024, 07:01 PM IST
  • ബാഷർ അൽ അസദിന് സ്വാധീനമുള്ള സിറിയൻ തീരപ്രദേശത്തേക്കാണ് വിമാനം ആദ്യം പറന്നത്
  • എന്നാൽ പെട്ടെന്ന് യു ടേൺ എടുത്ത് തിരികെ പറന്ന വിമാനം പിന്നീട് എതിർദിശയിലേക്ക് സഞ്ചരിച്ചു
  • പിന്നീട് റഡാറിൽ നിന്ന് അപ്രത്യക്ഷമായി
Bashar Al Assad: ആദ്യം ശക്തികേന്ദ്രത്തിലേക്ക്, പിന്നീട് യു ടേൺ; റഡാറിൽ നിന്ന് വിമാനം അപ്രത്യക്ഷമായി, ബാഷർ അൽ അസദ് റഷ്യയിൽ എത്തിയതെങ്ങനെ?

ദമാസ്കസ്: സിറിയയിൽ വിമതർ ഭരണം പിടിച്ചെടുത്തതോടെ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് രാജ്യം വിട്ടു. റഷ്യയിലാണ് ബാഷർ അൽ അസദ് അഭയം തേടിയത്. 11 ദിവസത്തെ പോരാട്ടത്തിനൊടുവിലാണ് വിമതർ പ്രസിഡന്റിനെ പുറത്താക്കി രാജ്യത്തിന്റെ ഭരണം പിടിച്ചടക്കിയത്.

എന്നാൽ ബാഷർ അൽ അസദ് എങ്ങനെയാണ് രാജ്യം വിട്ടതെന്ന കാര്യത്തിൽ അവ്യക്തത തുടരുകയായിരുന്നു. ബാഷർ അൽ അസദിന് സ്വാധീനമുള്ള സിറിയൻ തീരപ്രദേശത്തേക്കാണ് വിമാനം ആദ്യം പറന്നത്. റഷ്യയുടെ രണ്ട് സൈനിക താവളങ്ങളും ഇവിടെയുണ്ടായിരുന്നു. എന്നാൽ പെട്ടെന്ന് യു ടേൺ എടുത്ത് തിരികെ പറന്ന വിമാനം പിന്നീട് എതിർദിശയിലേക്ക് സഞ്ചരിച്ചു.

ALSO READ: ബാഷർ അൽ അസദ് കൊല്ലപ്പെട്ടോ? വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായതിൽ ദുരൂഹത

പിന്നീട് റഡാറിൽ നിന്ന് അപ്രത്യക്ഷമായി. വിമാനത്തിന്റെ ട്രാൻസ്പോണ്ടർ ഓഫ് ചെയ്തതാണോ അതോ വിമതർ വിമാനം വെടിവെച്ചിട്ടോയെന്ന് സംശയം ഉയർന്നു. ആരെല്ലാം വിമാനത്തിൽ ഉണ്ടായിരുന്നുവെന്ന കാര്യത്തിലും അവ്യക്തത തുടർന്നു. ആശയക്കുഴപ്പങ്ങളുടെ 12 മണിക്കൂറുകൾക്കൊടുവിൽ ബാഷർ അൽ അസദ് കുടുംബസമേതം റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ എത്തിയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു.

മാനുഷിക പരി​ഗണനയുടെ അടിസ്ഥാനത്തിൽ റഷ്യ ബാഷർ അൽ അസദിന് രാഷ്ട്രീയം അഭയം നൽകിയതായി സ്ഥിരീകരണവും വന്നു. വിയന്നയിലെ റഷ്യൻ അംബാസഡറായ മിഖായേൽ ഉല്യനോവ് ആണ് ടെല​ഗ്രാമിലൂടെ ഇകാര്യം പുറത്ത് വിട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News