Syria Civil War: സിറിയ ആഭ്യന്തര കലാപം; സർക്കാർ രൂപീകരണത്തിന് വിമതർ, കാണാതായവരെ തേടി ഉറ്റവർ ജയിലുകളിൽ

Syria Civil War: വിമത സർക്കാരിന്റെ അധിപനായിരുന്ന മുഹമ്മദ് അൽ ബഷീ‍റിന്റെ നേതൃത്വത്തിലായിരിക്കും അധികാര കൈമാറ്റ അതോറിറ്റിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ.

Last Updated : Dec 10, 2024, 03:52 PM IST
  • സിറിയയിൽ സർക്കാ‍ർ രൂപീകരണത്തിനൊരുങ്ങി വിമത സേന
  • വിമത സർക്കാരിന്റെ അധിപനായിരുന്ന മുഹമ്മദ് അൽ ബഷീ‍റിന്റെ നേതൃത്വത്തിലായിരിക്കും അധികാര കൈമാറ്റ അതോറിറ്റി
Syria Civil War: സിറിയ ആഭ്യന്തര കലാപം; സർക്കാർ രൂപീകരണത്തിന് വിമതർ, കാണാതായവരെ തേടി ഉറ്റവർ ജയിലുകളിൽ

ദമാസ്കസ്: സിറിയയിൽ സർക്കാ‍ർ രൂപീകരണത്തിനൊരുങ്ങി വിമത സേന. എച്ച്ടിഎസിന്റെ നേതാവ് അബു മുഹമ്മദ് ജലാലി നിലവിലെ പ്രധാനമന്ത്രി മുഹമ്മദ് ജലാലിയുമായും വൈസ് പ്രസിഡന്റ് ഫൈസൽ മെക്ദാദുമായും ചർച്ച നടത്തി. 

വടക്കു പടിഞ്ഞാറൻ സിറിയയുടെയും ഇദ്ലിബിന്റെയും ചില ഭാ​ഗങ്ങൾ ഭരിച്ചിരുന്ന വിമത സർക്കാരിന്റെ അധിപനായിരുന്ന മുഹമ്മദ് അൽ ബഷീ‍റിന്റെ നേതൃത്വത്തിലായിരിക്കും അധികാര കൈമാറ്റ അതോറിറ്റിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

അതിനിടെ അസദ് ഭരണകൂടത്തിൽ സിറിയൻ ജനതയെ പീഡിപ്പിച്ച ഉ​ദ്യോ​ഗസ്ഥരുടെ പട്ടിക പുറത്ത് വിടുമെന്നും വിമതർ പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also: അതിശക്തമായ മഴ; യെല്ലോ അല്ല, ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട്, സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

വാ​ഗ്ദാനങ്ങൾ പാലിക്കുകയാണെങ്കിലും വിമതസേനയെ ഭീകരസംഘടനയായി കണക്കാക്കിയത് പിൻവലിക്കുമെന്ന് യുകെ വ്യക്തമാക്കി. വിമതസേനയുമായി ചർച്ചകൾ നടത്തുന്നതിൽ പ്രശ്നങ്ങളില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റും അറിയിച്ചു. 

അതിനിടെ കാണാതായ ബന്ധുക്കളെ തേടി സിറിയൻ ജനത ജയിലുകളിൽ പ്രവേശിക്കുകയാണ്. സിറിയ പിടിച്ചെടുത്തതിന് പിന്നാലെ കുപ്രസിദ്ധമായ സെദ്‌നായയിൽ നിന്നുൾപ്പെടെ വിവിധ ജയിലുകളിൽ നിന്ന് തടവുകാരെ മോചിപ്പിക്കാൻ വിമതർ തീരുമാനിച്ചിരുന്നു. 

തുടർന്ന് ജയിലുകൾ തുറന്നിടുകയും നിരവധി തടവുകാർ ജയിൽ മോചിതരാവുകയും ചെയ്തു. എന്നാൽ ജയിൽ തുറന്നെങ്കിലും പുറത്ത് വരാത്ത ബന്ധുക്കളെ തേടിയാണ് കുടുംബാം​ഗങ്ങൾ ജയിലിനുള്ളിൽ കയറിയത്. ജയിലിൽ കയറി പരിശോധിച്ചെങ്കിലും നിരവധി പേരെ കാണാനില്ലെന്നാണ് വിവരം.

വധശിക്ഷയും സ്വാഭാവികമരണവും ഉള്‍പ്പെടെ ഒരു ലക്ഷത്തിലേറെ പേരാണ് അസദിന്റെ ഭരണകാലത്ത് ജയിലുകളില്‍ മരണപ്പെട്ടത്. സെദ്‌നായ ജയിലിൽ മാത്രം 30,000 പേർ മരിച്ചു. ആയിരക്കണരക്കിന് സ്ത്രീകളെയും പുരുഷൻമാരെയും കുട്ടികളെയുമാണ് സെദ്‌നായ തടവറയിൽ ക്രൂരമായി പീഡിപ്പിച്ചത്. ഇവരിൽ ചിലർ മാത്രമാണ് ജയിലിന്റെ വാതിൽ തുറന്നപ്പോൾ പുറത്തെത്തിയത്. നിരവധി ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News