South Korea President Impeachment: പട്ടാള നിയമം നടപ്പിലാക്കാൻ ശ്രമം; ദക്ഷിണ കൊറിയൻ പ്രസിഡന്റിനെ ഇംപീച്ച് ചെയ്തു

South Korea President Impeachment: ​ 12 ഭരണകക്ഷി അംഗങ്ങളും കൂറുമാറി പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. 

Written by - Zee Malayalam News Desk | Last Updated : Dec 14, 2024, 02:55 PM IST
  • ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെ ഇംപീച്ച് ചെയ്തു
  • രാജ്യത്ത് പട്ടാള നിയമം നടപ്പാക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് നടപടി
South Korea President Impeachment: പട്ടാള നിയമം നടപ്പിലാക്കാൻ ശ്രമം; ദക്ഷിണ കൊറിയൻ പ്രസിഡന്റിനെ ഇംപീച്ച് ചെയ്തു

രാജ്യത്ത് പട്ടാള നിയമം അടിച്ചേൽപ്പിക്കാൻ ശ്രമിച്ച പ്രസിഡന്റ്  യൂൻ സുക് യോളിനെ ദക്ഷിണ കൊറിയൻ പാ‍ർലമെന്റ് ഇംപീച്ച് ചെയ്തു. 300 അം​ഗ പാർലമെന്റിൽ 204 അംഗങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. 12 ഭരണകക്ഷി അംഗങ്ങളും കൂറുമാറി വോട്ട് ചെയ്തു. 

ഭരണഘടനാ കോടതി അംഗീകരിച്ചാൽ മാത്രമേ ഇംപീച്ച്മെന്റ് നടപടി പൂർത്തിയാകൂ. പ്രധാനമന്ത്രി ഹാൻ ഡക് സൂ പ്രസിഡന്റ് ചുമതല ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്. 

Read Also: അരലക്ഷത്തോളം രൂപയുടെ MDMA യുമായി യുവാവ് പിടിയിൽ!

കഴിഞ്ഞയാഴ്ച ഇംപീച്ച്‌മെന്റ് പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും അന്ന് ആവശ്യമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 

ഡിസംബർ മൂന്നിനാണ് പ്രസിഡന്റ് യൂൻ സുക് യോൾ രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചത്.  ജനങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ആറ് മണിക്കൂറിനകം നിയമം പിൻവലിച്ചു.

രാജ്യത്തെ അപമാനിക്കാൻ ശ്രമിച്ചതിൽ പ്രസിഡന്റ് യൂൻ സുക് യോളിനെതിരെ വലിയ രീതിയിലുള്ള ജനകീയ പ്രതിഷേധങ്ങളാണ് ഉയർന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News