അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ ചാവേർ സ്ഫോടനം. മന്ത്രാലയത്തിനുള്ളിലാണ് ചാവേർ പൊട്ടിത്തെറിച്ചത്. അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖ്വാനി (58) കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മന്ത്രാലയത്തിനുള്ളിൽ നടന്ന സ്ഫോടനത്തിലാണ് ഹഖ്വാനി കൊല്ലെപ്പെട്ടതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
താലിബാനിലെ ഭരണത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന വ്യക്തികളിൽ ഒരാളാണ് ഹഖ്വാനി. അഭയാർഥികളിൽ ഒരാളാണ് ചാവേറായി പൊട്ടിത്തെറിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഹഖ്വാനി ശൃംഖലയുടെ സ്ഥാപകനായ ജലാലുദ്ദീൻ ഹഖ്വാനിയുടെ സഹോദരനാണ് ഖലീൽ ഹഖ്വാനി.
ALSO READ: സിറിയ ആഭ്യന്തര കലാപം: 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു, ഉടനെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം
കാബൂളിലെ അഭയാർഥികാര്യ മന്ത്രാലയത്തിനുള്ളിലാണ് സ്ഫോടനം ഉണ്ടായത്. ഹഖ്വാനിയുടെ പത്ത് ജീവനക്കാരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അഞ്ച് മില്യൺ ഡോളർ തലയ്ക്ക് വിലയിട്ടിട്ടുള്ള ആഗോള ഭീകരനാണ് ഖലീൽ.
താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം ബോംബാക്രമണത്തിൽ കൊല്ലപ്പെടുന്ന പ്രമുഖ വ്യക്തിയാണ് ഹഖ്വാനി. അഫ്ഗാനിസ്ഥാനിൽ നടന്ന ഏറ്റവും വലിയ ചാവേർ ആക്രമണം കൂടിയാണ് കാബൂളിലേത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.