വത്തിക്കാൻ സിറ്റി: സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കർദിനാൾ സ്ഥാനാരോഹണ ചടങ്ങുകൾ ആരംഭിച്ചു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ചടങ്ങുകൾക്ക് ഫ്രാൻസിസ് മാർപ്പാപ്പ മുഖ്യകാർമികത്വം വഹിക്കുന്നു. മാർ ജോർജ് ജേക്കബ് കൂവക്കാടും കർദിനാളായി സ്ഥാനാരോഹണം ചെയ്യും. 21 കർദിനാൾമാരാണ് സ്ഥാനാരോഹണം നടത്തുന്നത്.
സാധാരണഗതിയിൽ മെത്രാൻമാരായതിന് ശേഷമാണ് കത്തോലിക്കാ സഭയിൽ കർദിനാൾമാരായി ഉയർത്തപ്പെടുക. എന്നാൽ, മോൺ. ജോർജ് കൂവക്കാടിനെ വൈദിക പദവിയിൽ നിന്ന് നേരിട്ട് കർദിനാളായി സ്ഥാനാരോഹണം നടത്തുകയായിരുന്നു. ഇന്ത്യയിൽ നിന്ന് നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ആദ്യ വൈദികനാണ് ജോർജ് കൂവക്കാട്.
ദൈവത്തെ എളിമയോടെ ഹൃദയത്തിൽ ഉറപ്പിക്കാൻ കർദിനാൾമാരായി ഉയർത്തപ്പെടുന്നവരോട് മാർപ്പാപ്പ. ദൈവസങ്കൽപം ഹൃദയത്തിൽ ഉറപ്പിക്കണം. ക്രിസ്തുവിൻറെ വഴിയിലൂടെ മുന്നോട്ട് നീങ്ങണം. പ്രതീക്ഷ നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന വഴിയാണ് നമ്മുടെ മുന്നിലുള്ളത്. അകത്ത് ഒളിക്കുന്നവരാകരുത്. ലോകത്തോടൊപ്പം നടക്കുക. അവരുടെ കണ്ണീരൊപ്പുക. ആധിപത്യം പുലർത്തുന്ന അധികാരമല്ല വേണ്ടത് ശുശ്രൂഷയുടെ അധികാരമാണ് വേണ്ടതെന്നും മാർപ്പാപ്പ കർദിനാൾമാരായി ഉയർത്തപ്പെടുന്നവരോട് പറഞ്ഞു.
It is a matter of immense pride for India that Archbishop George Koovakad will be created as a Cardinal by His Holiness Pope Francis.
The Government of India sent a delegation led by Union Minister Shri George Kurian to witness this Ceremony.
Prior to the Ceremony, the Indian… pic.twitter.com/LPgX4hOsAW
— PMO India (@PMOIndia) December 7, 2024
മാർ ജോർജ് കൂവക്കാടിൻറെ സ്ഥാനാരോഹണം ഇന്ത്യയ്ക്ക് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാർ ജോർജ് കൂവക്കാടിന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകൾ നേർന്നു. സ്ഥാനാരോഹണം കേരളത്തിലെ ക്രൈസ്തവർക്ക് ഏറെ അഭിമാനകരമെന്ന് മുഖ്യമന്ത്രി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.