Nobel Prize in Economics 2024: 'രാജ്യത്തിൻ്റെ സാമ്പത്തിക അഭിവൃദ്ധിയിൽ സ്ഥാപനങ്ങളുടെ പങ്ക്'; സാമ്പത്തിക ശാസ്ത്ര നൊബേല്‍ 3 പേർക്ക്

കഴിഞ്ഞ വർഷം സാമ്പത്തിക നൊബേൽ സമ്മാനം നേടിയത് ഹാർവഡ് സർവകലാശാലയിലെ പ്രഫ. ക്ലോഡിയ ഗോൾഡിൻ ആയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Oct 14, 2024, 07:38 PM IST
  • ദ് റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ് ആണ് സാമ്പത്തിക നൊബേൽ പുരസ്കാരം പ്രഖ്യാപിക്കുന്നത്.
  • 2023ൽ ഹാർവഡ് സർവകലാശാലയിലെ പ്രഫ. ക്ലോഡിയ ഗോൾഡിൻ ആയിരുന്നു സാമ്പത്തിക നൊബേൽ ജേതാവ്.
Nobel Prize in Economics 2024: 'രാജ്യത്തിൻ്റെ സാമ്പത്തിക അഭിവൃദ്ധിയിൽ സ്ഥാപനങ്ങളുടെ പങ്ക്'; സാമ്പത്തിക ശാസ്ത്ര നൊബേല്‍ 3 പേർക്ക്

സ്റ്റോക്കോം: 2024ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ സമ്മാനം 3 പേർക്ക്. ഡാരൻ എയ്സ്മൊഗ്‍ലു, സൈമൺ ജോൺസൺ, ജെയിംസ് എ.റോബിൻസൺ എന്നിവർക്കാണ് പുരസ്കാരം. ദ് റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ് ആണ് സാമ്പത്തിക നൊബേൽ പുരസ്കാരം പ്രഖ്യാപിക്കുന്നത്. 2023ൽ ഹാർവഡ് സർവകലാശാലയിലെ പ്രഫ. ക്ലോഡിയ ഗോൾഡിൻ ആയിരുന്നു സാമ്പത്തിക നൊബേൽ ജേതാവ്. ഒരു രാജ്യത്തിൻ്റെ അഭിവൃദ്ധി നിർണ്ണയിക്കുന്നതിൽ സാമൂഹിക സ്ഥാപനങ്ങളുടെ പങ്കിനെക്കുറിച്ചുള്ള കണ്ടെത്തലുകൾക്കാണ് പുരസ്കാരം

ടർക്കിഷ്-അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡാരൻ അസമോഗ്‍ലുവും ബ്രിട്ടിഷ് വംശജൻ പ്രഫ. സൈമൺ ജോൺസണും അമേരിക്കയിലെ മാസച്യൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സാമ്പത്തിക ശാസ്ത്ര വിദഗ്ദരാണ്. യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിലെ പ്രഫസറാണ് ജെയിംസ് എ. റോബിൻസൺ. 

Also Read: Actor Bala got Bail: മുൻ ഭാര്യയുടെ പരാതിയിൽ കേസ്; നടൻ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

 

ചില രാജ്യങ്ങൾ അതിസമ്പന്നമായും ചില രാജ്യങ്ങൾ അതിദരിദ്രമായും തുടരുന്നത് എന്തുകൊണ്ടാണെന്നതിന്റെ കാരണമാണ് യൂറോപ്യൻ കോളനിവാഴ്ചക്കാരുടെ ഭരണകാല നയങ്ങളെ അടിസ്ഥാനമാക്കി മൂന്ന് ​ഗവേഷകരും വിശദീകരിച്ചത്. ലോകത്തെ ഏറ്റവും സമ്പന്നമായ 20% രാജ്യങ്ങളുടെ ആസ്തി ഏറ്റവും ദരിദ്രമായ 20% രാജ്യങ്ങളുടേതിനേക്കാൾ 30 മടങ്ങ് അധികമാണെന്നാണ് ഇവരുടെ കണ്ടെത്തൽ. ഓരോ രാജ്യത്തും രാഷ്ട്രീയ സംവിധാനങ്ങൾ എങ്ങനെ രൂപപ്പെട്ടുവെന്നും അവ സാമ്പത്തിക അഭിവൃദ്ധിയെ എങ്ങനെ സ്വാധീനിച്ചുവെന്നും പഠനത്തിൽ പറയുന്നു.

സമൂഹത്തിൽ അധികാരം ജനങ്ങളിലേക്കു പങ്കുവയ്ക്കപ്പെട്ടുവെന്നും ഇതിലൂടെ മികച്ച തീരുമാനങ്ങളുണ്ടായെന്നും ഇവരുടെ പഠനത്തിൽ വ്യക്തമാക്കുന്നു. അധികാരത്തിലുള്ളവരെ ഭീഷണിയിലൂടെ ഉൾപ്പെടെ തിരുത്താൻ ജനങ്ങൾക്ക് സാധിച്ചുവെന്നും ജനങ്ങൾക്ക് പാഴ് വാഗ്ദാനം മാത്രം നൽകുകയാണ് അധികാര കേന്ദ്രങ്ങളിലുള്ളവരെന്നും വ്യക്തമാക്കുന്നതാണ് ഇവരുടെ പഠനം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News