ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ജാപ്പനീസ് സംഘടനയായ നിഹോൺ ഹിഡാൻക്യോയ്ക്ക്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾക്കും ആണവായുധങ്ങൾ ഇനി ഒരിക്കലും ഉപയോഗിക്കരുതെന്ന ശക്തമായ ആഹ്വാനത്തിനുമാണ് അംഗീകാരം ലഭിച്ചത്.
1956ൽ രൂപീകരിച്ച ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് സ്ഫോടനം അതിജീവിച്ചവരുടെ സംഘടനയാണ് നിഹോൺ ഹിഡാൻക്യോ. ഹിബകുഷ എന്നും അറിയപ്പെടുന്നു. ഹിരോഷിമ നാഗസാക്കി ദുരന്തം കഴിഞ്ഞ് 80 വർഷം പിന്നിടുമ്പോഴും ആണവായുധങ്ങൾ ആഗോളഭീഷണിയായി തുടരുകയാണ്.
Read Also: പകരുന്നത് ചെള്ളിലൂടെ, അഞ്ചാം പനിക്ക് സമാനം; എന്താണ് 'മുറിൻ ടൈഫസ്' എന്ന അപൂർവ്വരോഗം?
ആണവായുധങ്ങള്‍ മൂലമുണ്ടാകുന്ന നഷ്ടങ്ങളും കഷ്ടപ്പാടുകളും എങ്ങനെയാകുമെന്ന് മനസ്സിലാക്കാനും സംഘടന ആഗോളതലത്തില്‍ സഹായിക്കുന്നുവെന്നും കമ്മിറ്റി പറഞ്ഞു.
BREAKING NEWS
The Norwegian Nobel Committee has decided to award the 2024 #NobelPeacePrize to the Japanese organisation Nihon Hidankyo. This grassroots movement of atomic bomb survivors from Hiroshima and Nagasaki, also known as Hibakusha, is receiving the peace prize for its… pic.twitter.com/YVXwnwVBQO— The Nobel Prize (@NobelPrize) October 11, 2024
വിദ്യാഭ്യാസ കാമ്പെയ്നുകൾ സംഘടിപ്പിച്ചും പ്രമേയങ്ങളും പൊതു അപ്പീലുകൾ പുറപ്പെടുവിച്ചും ആണവായുധങ്ങൾക്കെതിരെ വ്യാപകമായ എതിർപ്പ് സൃഷ്ടിക്കാനുള്ള സംഘടനകളുടെ പ്രവർത്തനങ്ങളെ നൊബേൽ കമ്മിറ്റി പ്രശംസിച്ചു. ആണവായുധങ്ങൾ ഇല്ലായ്മ ചെയ്യുന്നതിന്റെ ആവശ്യകത ഓർമ്മപ്പെടുത്തുന്നതിൽ സംഘടന വലിയ പങ്കു വഹിച്ചെന്ന് കമ്മിറ്റി കണ്ടെത്തി.
കഴിഞ്ഞ വർഷം, ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്കായിരുന്നു സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്.
അതേസമയം 2024 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്, ജോൺ ജമ്പർ എന്നിവർക്കും വൈദ്യശാസ്ത്ര നോബൽ സമ്മാനം വിക്ടർ ആംബ്രോസിനും ഗാരി റവ്കുനും ലഭിച്ചു. ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. ജോൺ ഹോപ്പ്ഫീൽഡും ജെഫ്രി ഹിൻ്റണും ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്