രാജിപ്രഖ്യാപിച്ച് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍. ന്യൂസിലൻഡ് പ്രധാനമന്ത്രി സ്ഥാനം അടുത്തമാസം രാജിവെക്കുമെന്ന് ജസീന്ത ആർഡേൻ പ്രഖ്യാപിച്ചു. അടുത്തമാസം ഏഴിന് ലേബര്‍ പാര്‍ട്ടി നേതാവ് സ്ഥാനവും ഒഴിയും. "ഞാൻ മനുഷ്യനാണ്, രാഷ്ട്രീയക്കാർ മനുഷ്യരാണ്. കഴിയുന്നിടത്തോളം കാലം ഞങ്ങൾ കഴിയുന്നതെല്ലാം നൽകുന്നു. ഇപ്പോൾ സമയമായി. എന്നെ സംബന്ധിച്ചിടത്തോളം ഇത് കൃത്യമായ സമയമാണ്, ”ജസീന്ത ആർഡേൻ പറഞ്ഞു. വേനൽ അവധിക്കാലത്ത് തനിക്ക് പ്രധാനമന്ത്രിപദത്തിൽ തുടരാനുള്ള ഊർജമുണ്ടോ എന്ന് താൻ ചിന്തിച്ചിരുന്നുവെന്നും ഇല്ലെന്ന നിഗമനത്തിലാണ് താൻ എത്തിയതെന്നും ആർഡേൻ പറഞ്ഞു.
പാര്‍ട്ടിയുടെ വാര്‍ഷിയോഗത്തിലാണ് ജസീന്ത രാജി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിന് 10 മാസം ശേഷിക്കെയാണ് രാജിവയ്ക്കാനുള്ള തീരുമാനം. അടുത്ത മാസം പ്രധാനമന്ത്രിപദത്തിന്റെ കാലാവധി ജസീന്തയ്ക്ക് അവസാനിക്കുമെങ്കിലും പിന്നീട് എംപിയായി തുടരേണ്ടതായിരുന്നു. ഈ അവസരത്തിലാണ് അപ്രതീക്ഷിതമായി ജസീന്ത ആർഡേൻ രാജിപ്രഖ്യാപനം അറിയിച്ചിരിക്കുന്നത്. 2017-ൽ 37-ാം വയസ്സിൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രതലവനായി ആർഡേൻ മാറി. കോവിഡ് മഹാമാരിക്കാലത്തും ക്രൈസ്റ്റ് ചർച്ചിലെയും വൈറ്റ് ഐലന്റിലെയും രണ്ട് പള്ളികളിൽ നടന്ന ഭീകരാക്രമണം ഉൾപ്പെടെയുള്ള വലിയ ദുരന്തങ്ങളുടെ സമയത്തും ന്യൂസിലൻഡിനെ നയിച്ചു.
ALSO READ: Russian army: ക്ഷീണം മാറ്റാൻ സേനയിൽ വമ്പൻ മാറ്റങ്ങൾ; തന്ത്രപ്രധാന പരിഷ്കാരങ്ങളുമായി റഷ്യ
“എന്റെ ജീവിതത്തിലെ ഏറ്റവും സംതൃപ്തമായ അഞ്ചര വർഷമായിരുന്നു ഇത്. എന്നാൽ അതിന്റേതായ വെല്ലുവിളികളും ഉണ്ട്. പാർപ്പിടം, ദാരിദ്ര്യം, കാലാവസ്ഥാ വ്യതിയാനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു കാലഘട്ടത്തിൽ ഭീകരവാദം, പ്രകൃതി ദുരന്തം, ആഗോള മഹാമാരി, സാമ്പത്തിക പ്രതിസന്ധി എന്നിവയെയെല്ലാം നേരിട്ടു” അവർ പറഞ്ഞു. ന്യൂസിലൻഡുകാർ തന്റെ നേതൃത്വത്തെ എങ്ങനെ ഓർക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് "എപ്പോഴും ദയ കാണിക്കാൻ ശ്രമിക്കുന്ന ഒരാളെന്ന നിലയിൽ" എന്നായിരുന്നു ആർഡേന്റെ മറുപടി. കഴിഞ്ഞ ഒരു വർഷമായി, ആർഡേനെതിരായ ഭീഷണികളിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും രാജ്യത്തിന്റെ വാക്സിൻ നയങ്ങളിലും കോവിഡ് -19 ലോക്ക്ഡൗണുകളും പ്രകോപിതരായ വാക്സിൻ വിരുദ്ധ ഗ്രൂപ്പുകളിൽ നിന്നും ഭീഷണികൾ നേരിട്ടിരുന്നു.
എന്നിരുന്നാലും, ജോലിയുമായി ബന്ധപ്പെട്ട വർധിച്ച അപകടസാധ്യത സ്ഥാനമൊഴിയാനുള്ള തന്റെ തീരുമാനത്തിന് പിന്നിലില്ലെന്ന് അവർ പറഞ്ഞു. തന്റെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുക എന്നതല്ലാതെ ഭാവി പദ്ധതികളൊന്നും തനിക്കിപ്പോൾ ഇല്ലെന്ന് ആർഡേൻ പറഞ്ഞു. "ഏറ്റവും കൂടുതൽ ത്യാഗം ചെയ്തവർ" എന്ന അഭിസംബോധനയോടെ അവർ തന്റെ പങ്കാളി ക്ലാർക്ക് ഗെയ്‌ഫോർഡിനും മകൾ നീവിനും നന്ദി പറഞ്ഞു. ഈ വർഷം സ്കൂൾ ആരംഭിക്കുമ്പോൾ അമ്മ അവിടെയുണ്ടാകാൻ കാത്തിരിക്കുകയാണെന്ന് മകളോടും മുക്ക് ഒടുവിൽ വിവാഹം കഴിക്കാമെന്ന് ക്ലാർക്കിനോടും ആർഡേൻ പറയുന്നു.
ALSO READ: Ukraine Minister Killed : യുക്രൈൻ ആഭ്യന്തര മന്ത്രി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ഒക്‌ടോബർ 14 ന് വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ച് ന്യൂസിലൻഡ് അടുത്ത തിരഞ്ഞെടുപ്പ് വർഷത്തിലേക്ക് കടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ രാജി പ്രഖ്യാപനം. സമീപ മാസങ്ങളിൽ നടന്ന വോട്ടെടുപ്പ് ആർഡേണിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടിയെ പ്രതിപക്ഷമായ നാഷനലിനേക്കാൾ പിന്നിലാക്കിയിരുന്നു. എന്നാൽ, വോട്ടെടുപ്പിലെ തന്റെ ഇടിവ് രാജിവയ്ക്കാനുള്ള തീരുമാനത്തിന് പിന്നിലില്ലെന്ന് ആർഡേൻ വ്യക്തമാക്കി. ആർഡേണിന് പകരം ആരെത്തുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഉപനേതാവും ധനമന്ത്രിയുമായ ഗ്രാന്റ് റോബർട്ട്‌സൺ, മുൻനിരക്കാരനായി പരിഗണിക്കപ്പെടും. എന്നാൽ, ലേബർ പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് സ്ഥാനാർത്ഥിയാകാൻ ഞാൻ മുന്നോട്ടുവരുന്നില്ലെന്ന് റോബർട്ട്‌സൺ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...