Israel Hamas War: ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി യുവതിക്ക് പരിക്ക്

Israel - Hamas war: ശനിയാഴ്ച ഉച്ചയ്ക്ക് ഇസ്രായേല്‍ സമയം 12 മണിയോടെയാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഈ സമയം ഷീജ വീട്ടിലേക്ക് വീഡിയോ കോളില്‍ സംസാരിക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 9, 2023, 08:15 AM IST
  • ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി യുവതിയ്ക്ക് പരിക്ക്
  • കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി ഷീജ ആനന്ദിനാണ് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്
  • വടക്കന്‍ ഇസ്രയേലിലെ അഷ്‌കിലോണില്‍ ഏഴ് വര്‍ഷമായി കെയര്‍ ടേക്കറായി ജോലി ചെയ്യുകയാണ് കണ്ണൂർ സ്വദേശിയായ ഷീജ
Israel Hamas War: ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി യുവതിക്ക് പരിക്ക്

ടെല്‍ അവീവ്: ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി യുവതിയ്ക്ക് പരിക്കേറ്റതായി റിപ്പോർട്ട്. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി ഷീജ ആനന്ദിനാണ് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്.  വടക്കന്‍ ഇസ്രയേലിലെ അഷ്‌കിലോണില്‍ ഏഴ് വര്‍ഷമായി കെയര്‍ ടേക്കറായി ജോലി ചെയ്യുകയാണ് കണ്ണൂർ സ്വദേശിയായ ഷീജ. 

Also Read: Israel - Hamas war: കാമുകനെ മർദ്ദിച്ച ശേഷം 25കാരിയെ തട്ടിക്കൊണ്ടു പോയി ഹമാസ് സംഘം; വീഡിയോ

ശനിയാഴ്ച ഉച്ചയ്ക്ക് ഇസ്രായേല്‍ സമയം 12 മണിയോടെയാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഈ സമയം ഷീജ വീട്ടിലേക്ക് വീഡിയോ കോളില്‍ സംസാരിക്കുകയായിരുന്നു. പെട്ടെന്ന് വലിയ ശബ്ദത്തോടെ പൊട്ടിത്തെറി നടന്നു. ഉടന്‍തന്നെ  ഫോണ്‍ സംഭാഷണം കട്ടാകുകയും ചെയ്തു. പിന്നീട് വീട്ടുകാർക്ക്  ഇവരെ ബന്ധപ്പെടാന്‍ സാധിച്ചില്ല. ഇവര്‍ ജോലി ചെയ്യുന്ന വീട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Also Read: Lord Shiva Fav Zodiac Signs: മഹാദേവന്റെ അനുഗ്രഹത്താൽ ഇന്ന് ഈ രാശിക്കർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

ആക്രമണത്തിൽ ഷീജയ്ക്ക് കാലിനാണ് പരിക്കേറ്റത്. ഷീജയെ ഉടന്‍ തന്നെ സമീപത്തുള്ള ബെര്‍സാലൈ ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് വിദഗ്ധ ചികിത്സക്കായി ടെല്‍ അവീവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നുമാണ് റിപ്പോർട്ട്. കണ്ണൂർ പയ്യാവൂര്‍ സ്വദേശി ആനന്ദനാണ് ഷീജയുടെ ഭര്‍ത്താവ്. ഇവർക്ക് രണ്ട് മക്കളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News