Israel - Hamas war: കാമുകനെ മർദ്ദിച്ച ശേഷം 25കാരിയെ തട്ടിക്കൊണ്ടു പോയി ഹമാസ് സംഘം; വീഡിയോ

Israel - Hamas war updates: റേവ് പാര്‍ട്ടിക്കിടെയാണ് ഇസ്രായേലി യുവതിയെ ഹമാസ് സംഘം തട്ടിക്കൊണ്ടുപോയത്. 

Written by - Zee Malayalam News Desk | Last Updated : Oct 8, 2023, 10:30 PM IST
  • "എന്നെ കൊല്ലരുത്, വേണ്ട' എന്ന് നിലവിളിക്കുന്ന നോ​ഹയുടെ വീഡിയോയാണ് പ്രചരിക്കുന്നത്.
  • അവി നേഥനെയും കാണാനില്ലെന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
  • നേഥനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരൻ പരാതി നൽകിയിരുന്നു.
Israel - Hamas war: കാമുകനെ മർദ്ദിച്ച ശേഷം 25കാരിയെ തട്ടിക്കൊണ്ടു പോയി ഹമാസ് സംഘം; വീഡിയോ

ടെല്‍ അവീവ്: ഹമാസ് കടന്നുകയറ്റത്തിൻെറ ഞെട്ടിക്കുന്ന വാർത്തകളാണ് ഇസ്രായേലിൽ നിന്ന് ഓരോ മണിക്കൂറിലും പുറത്തുവരുന്നത്. ഇസ്രായേലിന് നേരെ കടന്നാക്രമണം നടത്തിയ ഹമാസ് നിരവധി ഇസ്രായേലികളെ ബന്ദികളാക്കിയെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം മുതൽ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോൾ ഇതാ ഹമാസ് സംഘം അത്തരത്തിലൊരു ഇസ്രായേലി യുവതിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ ഭീകര ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 

റേവ് പാര്‍ട്ടിക്കിടെയാണ് നോഹ അര്‍ഗമാനി എന്ന ഇസ്രായേലി യുവതിയെ ഹമാസ് സംഘം തട്ടിക്കൊണ്ടുപോയത്. 25-കാരിയായ നോഹയെ ബൈക്കിലെത്തിയ ആയുധ ധാരികളായ ഹമാസ് സംഘം ബലപ്രയോ​ഗത്തിലൂടെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. കാമുകനെ മർദ്ദിച്ച് അവശനാക്കിയ ശേഷമാണ് നോഹയെ ഹമാസ് സംഘം കടത്തിക്കൊണ്ടു പോയത്. മർദ്ദനമേറ്റ് അവശനായ കാമുകനായ അവി നേഥനെ ഹമാസ് സംഘം പിടിച്ചുകൊണ്ടു പോകുന്നതും നോഹയെ ബൈക്കിലിരുത്തി കൊണ്ടുപോകുന്നതിന്റെയുമെല്ലാം ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ALSO READ: പോര് മുറുകുന്നു..! ഇസ്രായേലിൽ മരണസംഖ്യ 600 കടന്നു, 2,048 പേർക്ക് പരിക്ക്

"എന്നെ കൊല്ലരുത്, വേണ്ട' എന്ന് നിലവിളിക്കുന്ന നോ​ഹയുടെ വീഡിയോയാണ് പ്രചരിക്കുന്നത്. അവി നേഥനെയും കാണാനില്ലെന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. നേഥനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരൻ മോഷെ പോലീസിൽ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരെയും ഹമാസ് സംഘം ബന്ദികളാക്കിയതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. നോഹയെ ഹമാസ് സംഘം ​ഗാസയിലേയ്ക്കാണ് കൊണ്ടുപോയതെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇതിനിടെ നോഹ സുരക്ഷിതയാണെന്ന തരത്തിലുള്ള ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News