ഇസ്രായേൽ- ഹമാസ് യുദ്ധത്തിൽ 1600ൽ അധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 900 ഇസ്രയേൽ പൗരന്മാരും 700 ഗാസ നിവാസികളുമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി മുഴുവൻ ഇസ്രയേൽ ഗാസയിൽ വ്യോമാക്രണം നടത്തി. ഹമാസിന്റെ 1290 കേന്ദ്രങ്ങളാണ് ഇതുവരെ ബോംബ് ഇട്ട് തകർത്തതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചത്. 30 ലെറെ ഇസ്രയേൽ പൗരന്മാർ ബന്ദികളാക്കപ്പെട്ടിട്ടുണ്ടെന്നും ഇസ്രയേൽ വ്യക്തമാക്കി.
അതേസമയം ലെബനൻ അതിർത്തിയിലും ഏറ്റുമുട്ടൽ തുടങ്ങിയിട്ടുണ്ട്. ഹിസ്ബുല്ലയുടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നും ആറു ഇസ്രയേലികൾക്ക് പരിക്കേറ്റുവെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതിനിടെ ഗാസയിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ ബന്ദികളാക്കിയവരെ വധിക്കുമെന്ന് ഹമാസ് സായുധ വിഭാഗം ഭീഷണി മുഴക്കിയിരിക്കുകയാണ്. ഇസ്രയേലിൽ ഹമാസ് ആക്രമികൾ ഇപ്പോഴും തമ്പടിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഗാസയിൽ ഇപ്പോൾ നടത്തിയ വ്യോമാക്രണങ്ങൾ തുടക്കം മാത്രമാണെന്നും നെതന്യാഹു ആവർത്തിച്ചു.
Also Read: Israel-Hamas War: ഇസ്രയേൽ-ഹമാസ് ആക്രമണം; 11 പൗരന്മാർ കൊല്ലപ്പെട്ടെന്ന് യുഎസ്
ഇസ്രയേലുമായുള്ള സന്ധി ചർച്ചകൾക്ക് തയ്യാറാണെന്ന് ഹമാസ് അധികൃതർ അറിയിച്ചു. ഇതിനിടെ പലസ്തീൻ പ്രദേശങ്ങളിലേക്കുള്ള ദീർഘകാല വികസന ഫണ്ടിംഗ് താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി യൂറോപ്യൻ കമ്മീഷൻ പ്രഖ്യാപിച്ചു.
അതേസമയം ഇസ്രയേൽ - ഹമാസ് സംഘർഷത്തിൽ 11 യുഎസ് പൗരന്മാർ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു. ഹമാസ് ബന്ദികളാക്കിയിട്ടുള്ളവരിൽ അമേരിക്കൻ പൗരന്മാരും ഉൾപ്പെടാൻ സാധ്യതയുണ്ടെന്നും ബൈഡൻ വ്യക്തമാക്കി. യുഎസ് പൗരന്മാർ എത്ര പേർ ബന്ദികളാക്കപ്പെട്ടിട്ടുണ്ടെന്ന് ഇപ്പോഴും കൃത്യമായ കണക്കില്ല. ഇക്കാര്യത്തിൽ ആശയവിനിമയം നടക്കുകയാണെന്നും ഇസ്രയേലുമായി പ്രവർത്തിച്ച് വേണ്ടത് ചെയ്യാൻ ബൈഡൻ തന്റെ ടീമിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഗാസയിൽ സമ്പൂർണ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രയേൽ. ഗാസയിലേക്കുള്ള വെള്ളവും ഭക്ഷണവും വൈദ്യുതിയുമടക്കം തടയുമെന്നും ഇസ്രയേൽ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.