സ്വർണക്കടത്ത് അന്വേഷണം എത്തിനിൽക്കുന്നത് സിപിഎം നേതാക്കളിലായതിനാൽ ശ്രദ്ധ തിരിക്കാനാണ് തനിക്ക് സർക്കാർ നോട്ടിസ് അയച്ചതെന്ന് സുരേന്ദ്രൻ പറഞ്ഞു. കൊടി സുനിയാണ് സ്വർണക്കടത്തിന് പിന്നിലെന്ന് അർജുൻ ആയങ്കി പറഞ്ഞതോടെ അന്വേഷണത്തിന്റെ ഗതി സിപിഎമ്മിന് മനസിലായി.
സത്യവാങ്മൂലം നൽകി പത്രിക പിൻവിലിച്ച കെ.സുന്ദരയെ കൊണ്ട് രണ്ടുമാസത്തിന് ശേഷം കേസ് കൊടുപ്പിക്കുന്നത് സിപിഎമ്മിന് ബിജെപിയോട് നേർക്ക് നേരെ പോരാടാൻ ശേഷിയില്ലാത്തത് കൊണ്ടാണ്. ബിജെപിക്കെതിരെ സിപിഎം ഒളിയുദ്ധമാണ് നടത്തുന്നതെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.
കൊടകര കുഴൽപ്പണക്കവർച്ചാകേസിൽ പ്രതികളായവർ പലരും സിപിഎം പ്രവർത്തകരും മുസ്ലിംലീഗ് പ്രവർത്തകരുമെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. ആരോ ഒരാളുടെ ഫോൺ സംഭാഷണത്തിൻറെ പേരിൽ ആദിവാസികൾക്കായി പ്രവർത്തിച്ച സികെ ജാനുവിനെ അപകീർത്തിപ്പെടുത്തുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.