കൊച്ചി: കൊടകരയിലെ കുഴൽപ്പണക്കേസ് (Kodakara Hawala Case) എൻഫോഴ്സ്മെൻറ് വിഭാഗം അന്വേഷിച്ചേക്കും. കൊച്ചി യൂണിറ്റിനായിരിക്കും അന്വേഷണ ചുമതലയെന്നാണ് സൂചന. ഇതിനുള്ള നടപടികൾ ഡൽഹിയിൽ ആരംഭിച്ചു കഴിഞ്ഞു.
കേരളാ പോലീസ് കേസിൽ അന്വേഷണം തുടരുകയാണ് ഇതിനിടയിലാണ് പുതിയ മാറ്റം. സംഭവം ബി.ജെ.പിയെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു ഇതാണ് കേന്ദ്ര ഏജൻസി തന്നെ അന്വേഷണത്തിലെത്തിയതെന്നാണ് സൂചന.
അന്വേഷണ ചുമതല ഡെപ്യൂട്ടി ഡയറക്ടര്‍ റാങ്കിലുള്ള ഐആര്‍എസ് ഉദ്യോഗസ്ഥനാണ് . പ്രാഥമിക അന്വേഷണവും തുടരന്വേഷണവും കേസില്‍ ഇഡി നടത്തുമെന്നാണ് സൂചന.
ALSO READ: കൊടകര കുഴൽപ്പണക്കവർച്ചാ കേസിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കെ മുരളീധരൻ
കേസിൽ ആദ്യ പ്രതിയെ പിടികൂടുന്നത് സംഭവം നടന്ന് 20 ദിവസം കഴിഞ്ഞാണ്. പ്രതികളുടെ ബന്ധുക്കളെ ഉള്‍പ്പെടെ ചോദ്യം ചെയ്തതില്‍ നിന്ന് ഒരു കോടി മുപ്പത് ലക്ഷത്തോളം രൂപയെ ഇതുവരെ കണ്ടെത്താനായിട്ടുള്ളൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...