Muttil Forest Robbery Case: മുട്ടിൽ മരംമുറിക്കേസ് ഉന്നതതല സംഘം അന്വേഷിക്കും

ക്രൈംബ്രാഞ്ച്, ഫോറസ്റ്റ്, വിജിലൻസ് എന്നീ ഡിപ്പാർട്ട്മെന്റുകളുടെ നേതൃത്വത്തിൽ മരം മുറിക്കേസിന്റെ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Jun 11, 2021, 09:33 PM IST
  • ക്രൈംബ്രാഞ്ച് (Crime Branch), ഫോറസ്റ്റ്, വിജിലൻസ് എന്നീ ഡിപ്പാർട്ട്മെന്റുകളുടെ നേതൃത്വത്തിൽ മരം മുറിക്കേസിന്റെ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
  • അന്വേഷണം നടക്കട്ടെയെന്നും ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
  • ബിജെപിയെ സിപിഎം വേട്ടയാടുന്നുവെന്ന് പറയുന്നത് അവരുടെ വേവലാതിയണെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
  • കുഴൽപ്പണക്കേസിൽ അന്വേഷണം നല്ല രീതിയിൽ തന്നെ പുരോ​ഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
Muttil Forest Robbery Case: മുട്ടിൽ മരംമുറിക്കേസ് ഉന്നതതല സംഘം അന്വേഷിക്കും

Thiruvananthapuram: മുട്ടിൽ മരംമുറിക്കേസ് (Muttil forest robbery case)  ഉന്നതതല സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി (Chief Minister) പറഞ്ഞു. ക്രൈംബ്രാഞ്ച് (Crime Branch), ഫോറസ്റ്റ്, വിജിലൻസ് എന്നീ ഡിപ്പാർട്ട്മെന്റുകളുടെ നേതൃത്വത്തിൽ മരം മുറിക്കേസിന്റെ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

കോഴിക്കോട് നടന്ന പരിപാടിയിൽ മുട്ടിൽ മരം മുറിക്കേസിലെ പ്രതിയെ കണ്ടത് രഹസ്യമായി അല്ലെന്നും മുഖ്യമന്ത്രി (Chief Minister) പറഞ്ഞു. ഇടുക്കിയിൽ മരംമുറിക്ക് പ്രശ്നങ്ങൾ ഉള്ളതിനാലാണ് എല്ലാവരും കൂടിയാലോചിച്ച് ഉത്തരവ് ഇറക്കിയത്. അതിന്റെ മറവിലാണ് ഇപ്പോൾ ഉള്ള പ്രശ്നങ്ങൾ വരുന്നത്. അന്വേഷണം നടക്കട്ടെയെന്നും ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: Muttil forest robbery case: ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി മുട്ടിൽ മരംമുറിക്കേസിലെ പ്രതികൾ

അതേസമയം കൊടകര ഹവല കേസിലടക്കം (Kodakara Hawala Case) ബിജെപിയെ സിപിഎം വേട്ടയാടുന്നുവെന്ന് പറയുന്നത് അവരുടെ വേവലാതിയണെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കുഴൽപ്പണക്കേസിൽ അന്വേഷണം നല്ല രീതിയിൽ തന്നെ പുരോ​ഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ALSO READ: Covid Third Wave : കോവിഡ് മൂന്നാം തരംഗം നേരിടാനുള്ള നടപടികൾ ഉടനടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

കുഴൽ പണ കേസിലെ അന്വേഷണത്തിന്റെ പൂർണമായ വിവരങ്ങൾ അന്വേഷണ ഘട്ടത്തിൽ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം അറിയിച്ചു. അന്വേഷണത്തിന്റെ വിവിയരങ്ങൾ പുറത്ത് വരാത്ത സാഹചര്യത്തിൽ കുറ്റവാളികൾക്കുണ്ടാകുന്ന ആശങ്കയാണ് ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: Kodakara hawala case; കവർച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന ധർമരാജന്റെ ഹർജിയിൽ പൊലീസിനോട് റിപ്പോർട്ട് തേടി കോടതി

രണ്ട് ഡോസ് എടുത്തവർക്ക് കൊവിഡ് നെ​ഗറ്റീവാണെന്ന സർട്ടിഫിക്കറ്റ് വേണ്ട. എന്നാൽ രണ്ട് ഡോസ് വാക്സിൻ എടുത്താലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News