കൊടകര കുഴൽപ്പണക്കേസ്; വാദിയെ പ്രതിയാക്കാനാണ് സർക്കാർ നീക്കം, ജൂൺ 10 മുതൽ ശക്തമായ പ്രക്ഷോഭമെന്നും ബിജെപി

ധർമരാജന് മുറിയെടുത്ത് കൊടുത്തുവെന്ന് പറ‍ഞ്ഞാണ് ബിജെപിയുടെ തൃശൂർ ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : Jun 7, 2021, 01:32 PM IST
  • ബിജെപി നേതാവ് സത്യകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റെജിൻ
  • കുഴൽപ്പണക്കേസിൽ പൊലീസ് ചോദ്യം ചെയ്ത റെജിന്റെ ഫോൺ സന്ദേശം പരിശോധിച്ചാൽ എസി മൊയ്തീൻ അടക്കം എല്ലാ നേതാക്കളുടെയും പേര് പുറത്ത് വരും
  • പിആർ വർക്കിന്റെ ഭാ​ഗമായി മാധ്യമങ്ങളെ ഉപയോ​ഗിച്ചാണ് സിപിഎം, ബിജെപിക്കെതിരെ വാർത്തകൾ നൽകുന്നതെന്നും രാധാകൃഷ്ണൻ വിമർശിച്ചു
  • കോടിയേരി ബാലകൃ‍ഷ്ണന്റെ മകൻ കഞ്ചാവ്, മയക്കുമരുന്ന് കേസുളിൽ ജയിലിലാണെന്നും രാധാകൃഷ്ണൻ പറഞ്ഞു
കൊടകര കുഴൽപ്പണക്കേസ്; വാദിയെ പ്രതിയാക്കാനാണ് സർക്കാർ നീക്കം, ജൂൺ 10 മുതൽ ശക്തമായ പ്രക്ഷോഭമെന്നും ബിജെപി

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ വാദിയെ പ്രതിയാക്കാനാണ് സർക്കാർ നീക്കമെന്ന് ബിജെപിയുടെ ആരോപണം. കവർച്ചാ കേസ് പ്രതികളുടെ വിശദാംശങ്ങൾ പുറത്ത് വിടുന്നത് അതിന്റെ ഭാ​ഗമാണെന്ന് ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ (AN Radhakrishnan) പറഞ്ഞു. ധർമരാജന് മുറിയെടുത്ത് കൊടുത്തുവെന്ന് പറ‍ഞ്ഞാണ് ബിജെപിയുടെ തൃശൂർ ജില്ലാ പ്രസിഡന്റിനെ (BJP) ചോദ്യം ചെയ്തത്. അങ്ങനെയെങ്കിൽ പിണറായി വിജയനെയും മകളെയും പിടിച്ച് ജിയിലിൽ ഇടേണ്ടി വരില്ലേയെന്ന് എഎൻ രാധാകൃഷ്ണൻ ചോദിച്ചു.

ബിജെപി നേതാവ് സത്യകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റെജിൻ. കുഴൽപ്പണക്കേസിൽ പൊലീസ് ചോദ്യം ചെയ്ത റെജിന്റെ ഫോൺ സന്ദേശം പരിശോധിച്ചാൽ എസി മൊയ്തീൻ അടക്കം എല്ലാ നേതാക്കളുടെയും പേര് പുറത്ത് വരും. പിആർ വർക്കിന്റെ ഭാ​ഗമായി മാധ്യമങ്ങളെ ഉപയോ​ഗിച്ചാണ് സിപിഎം, ബിജെപിക്കെതിരെ വാർത്തകൾ നൽകുന്നതെന്നും രാധാകൃഷ്ണൻ വിമർശിച്ചു.

ALSO READ: കൊടകര കുഴൽപ്പണക്കവർച്ചാ കേസിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കെ മുരളീധരൻ

ഇപ്പോൾ ബിജെപി സംസ്ഥാന പ്രസി‍ഡന്റ് കെ സുരേന്ദ്രന്റെ മകനെതിരെയാണ് അന്വേഷണം. എന്നാൽ കോടിയേരി ബാലകൃ‍ഷ്ണന്റെ (Kodiyeri Balakrishnan) മകൻ കഞ്ചാവ്, മയക്കുമരുന്ന് കേസുളിൽ ജയിലിലാണ്. അതുമായി ബന്ധപ്പെട്ട്  ഇഡിയുടെ അന്വേഷണം പുരോ​ഗമിക്കുകയാണ്. കോടിയേരി ബാലകൃഷ്ണൻ പറയുന്നത് പണത്തിന്റെ സ്രോതസിനെ കുറിച്ച് അന്വേഷിക്കണം. ആദ്യം കോടിയേരിയുടെ വീട്ടിൽ നിന്നാണ് അന്വേഷണം തുടങ്ങേണ്ടത്. അദ്ദേഹത്തിന്റെ പണമിടപാടുകളാണ് അന്വേഷിക്കേണ്ടതെന്നും രാധാകൃഷ്ണൻ പറഞ്ഞു.

ALSO READ: കേരളത്തിലെ ബി.ജെ.പിയുടെ പരാജയം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സുരേഷ് ഗോപിയോട് കേന്ദ്ര നിർദ്ദേശം

കേരളത്തിൽ ഏറ്റവും കൂടുതൽ അധമപ്രവർത്തനം നടത്തുന്നത് പിണറായിയും കോടിയേരിയുമാണ്. കള്ളപ്പണക്കേസ് അന്വേഷിക്കണം. പിണറായി അടക്കം എല്ലാവരും തെരഞ്ഞെടുപ്പിന് ഉപയോ​ഗിച്ച പണത്തെ സംബന്ധിച്ച് അന്വേഷണം നടത്തട്ടെ. കേസ് എന്തുകൊണ്ടാണ് ഇഡിക്ക് (Enforcement Directorate) വിടാത്തതെന്നും രാധാകൃഷ്ണൻ ചോദിച്ചു.ജൂൺ 10 മുതൽ സംസ്ഥാനത്ത് ശക്തമായ പ്രക്ഷോഭം ആരംഭിക്കും. ഇന്ന് വൈകിട്ട് നാല് മണിക്ക് സംസ്ഥാന ഭാരവാഹികളുടെ യോ​ഗം ചേരുമെന്നും എഎൻ രാധാകൃഷ്ണൻ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News