കൊടകര കുഴൽപ്പണക്കേസ്; മുഖ്യമന്ത്രിക്ക് ബിജെപിയോട് മൃദുസമീപനമെന്ന് പ്രതിപക്ഷം, നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്

പൊലീസ് അന്വേഷണം തൃപ്തികരമാണ്. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Written by - Zee Malayalam News Desk | Last Updated : Jun 7, 2021, 11:13 AM IST
  • ഒരു കുഴലിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്ന നിലയാകരുതെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു
  • സർക്കാർ ഒത്തുകളിച്ചെന്ന് പറയിക്കരുതെന്ന് ഷാഫി പറമ്പിൽ
  • കുഴൽ അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല എന്ന് മുഖ്യമന്ത്രിയുടെ മറുപടി
  • പൊലീസ് അന്വേഷണം തൃപ്തികരമാണ്, ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
കൊടകര കുഴൽപ്പണക്കേസ്; മുഖ്യമന്ത്രിക്ക് ബിജെപിയോട് മൃദുസമീപനമെന്ന് പ്രതിപക്ഷം, നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസ് (Kodakara hawala case) സംബന്ധിച്ച് നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും നിയമസഭയിൽ വാദപ്രതിവാദങ്ങൾ നടത്തി.

ഒരു കുഴലിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്ന നിലയാകരുതെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. സർക്കാർ ഒത്തുകളിച്ചെന്ന് പറയിക്കരുതെന്ന് ഷാഫി പറമ്പിൽ. കുഴൽ അങ്ങോട്ടുമില്ല. ഇങ്ങോട്ടുമില്ല എന്ന് മുഖ്യമന്ത്രിയുടെ മറുപടി. കേസിൽ ​ഗൗരവമായ അന്വേഷണം നടക്കുന്നുണ്ട്. പൊലീസ് അന്വേഷണം തൃപ്തികരമാണ്. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ ബിജെപിയുടെ ബന്ധത്തെക്കുറിച്ച് പറയാതെ കുഴൽപ്പണക്കടത്തിലെ സാങ്കേതികത്വത്തെക്കുറിച്ച് മാത്രമാണ് മുഖ്യമന്ത്രി പറയുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

ALSO READ: "കൈയിലിരുന്ന പണവും പോയി. ആകെയുണ്ടായിരുന്ന സീറ്റും നഷ്ടപ്പെട്ടു", കൊടകര കുഴല്‍പ്പണ കേസില്‍ BJPയെ പരിഹസിച്ച് മുന്‍ മന്ത്രി തോമസ് ഐസക്

ബിജെപി നേതാക്കളുടെ ബന്ധത്തെക്കുറിച്ച് പരാമർശിക്കുന്നില്ലെന്ന് മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം വിമർശനം ഉന്നയിച്ചു. ബിജെപി അധ്യക്ഷന്റെ പേര് പരാമർശിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ (VD Satheesan) പറഞ്ഞു. കൊടകര കുഴൽപ്പണക്കേസിൽ കേസെടുക്കാൻ വൈകിയെന്നും വിഡി സതീശൻ ആരോപിച്ചു. അന്വേഷണം എന്തുകൊണ്ട് ഇഡിയെ ഏൽപ്പിക്കുന്നില്ല. സിപിഎം പാർട്ടി പത്രത്തിൽ ചോദ്യം ചെയ്യാൻ പോകുന്നവരുടെ വിവരങ്ങൾ തലേദിവസം തന്നെ വരുന്നു. ഇത് ബിജെപിയെ സഹായിക്കാനാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സ്വർണ്ണക്കടത്ത് കേസ് അന്വേഷണം നടന്നത് കോൺ​ഗ്രസ്-ബിജെപി ​അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാ​ഗമായാണെന്ന് മുഖ്യമന്ത്രി (Chief minister) തിരിച്ചടിച്ചു. പ്രതിപക്ഷ നേതാവ് ബിജപിയെ സഹായിക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.

കൊടകര കുഴൽപ്പണക്കേസ് ഒത്തുതീർക്കാൻ ശ്രമമുണ്ടായതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. ഇതിന്റെ പല വിവരങ്ങളും പുറത്ത് വന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒത്തുതീർപ്പിനെക്കുറിച്ച് അറിയാമെങ്കിൽ പ്രതിപക്ഷ നേതാവ് ഇക്കാര്യങ്ങൾ പുറത്ത് വിടണമെന്ന് മുഖ്യമന്ത്രി വെല്ലുവിളിച്ചു. വിവരം പോക്കറ്റിലുണ്ടെങ്കിൽ കാത്ത് നിൽക്കാതെ പുറത്ത് വിടണം. ഒത്തുതീർപ്പിന്റെ ആൾക്കാർ ആരെല്ലാമാണെന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News