Shri Ram Priya Rashi: ശ്രീരാമ നാമം ജപിച്ചാൽ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും ഇല്ലാതാകുമെന്നാണ് പറയുന്നത്. ഭഗവാൻ ശ്രീരാമന് ഏറെ പ്രിയമുള്ള ചില രാശികളുണ്ട്. അവർക്ക് ഇപ്പോഴും രാമന്റെ കൃപയുണ്ടാകും. ശ്രീരാമൻ മഹാവിഷ്ണുവിന്റെ അവതാരമാണ്. അതുകൊണ്ടുതന്നെ ഇന്ന് ശ്രീരാമന്റെ പ്രിയ രാശികളെക്കുറിച്ച് അറിയാം.
മീനം (Pisces): ജ്യോതിഷപ്രകാരം മീന രാശിയുടെ അധിപൻ വ്യാഴമാണ്. രാമന്റെ അനുഗ്രഹം മീനരാശിക്കാരുടെ മേൽ എപ്പോഴും ഉണ്ടാകും. ശ്രീരാമന്റെ അനുഗ്രഹത്താൽ അവർക്ക് ജീവിതത്തിൽ സമ്പത്തും ഐശ്വര്യവും ലഭിക്കും ഒപ്പം സമൂഹത്തിൽ ഉന്നത സ്ഥാനവും പ്രശസ്തിയും സ്ഥാനമാനങ്ങളും ലഭിക്കും.
തുലാം (Libra): തുലാം രാശിക്കാർക്ക് ശ്രീരാമന്റെ പ്രത്യേക അനുഗ്രഹമുണ്ടാകും. ഈ രാശിക്കാരുടെ അധിപൻ ശുക്രനാണ്. ഈ രാശിക്കാർ രാമന്റെ വലിയ വിശ്വാസികളാണ്. മതപരവും സാമൂഹികവുമായ നിരവധി സേവന പ്രവർത്തനങ്ങളിൽ ഇവർ ഏർപ്പെട്ടിട്ടുമുണ്ട്. തുലാം രാശിക്കാർ ഉയർന്ന ആത്മീയ ജ്ഞാനം നേടുന്ന വരാണ്. ഏത് പ്രയാസകരമായ സാഹചര്യത്തിലും പോരാടാൻ ഇവർക്ക് കഴിയും.
Also Read: മൂന്നാം ടി20 യിൽ ഇന്ത്യയുടെ കിടിലൻ തിരിച്ചുവരവ്; രക്ഷകനായത് തിലക് വർമ്മ
മിഥുനം (Gemini): രാമന്റെ പ്രിയ രാശികളിൽ പെട്ട ഒന്നാണ് മിഥുന രാശിയും. ഇവരുടെ ജീവിതത്തിൽ വരുന്ന പ്രയാസങ്ങളിൽ നിന്ന് ശ്രീരാമൻ ഇവരെ രക്ഷിക്കുമെന്നാണ് പറയുന്നത്. മിഥുന രാശിക്കാർക്ക് പൊതുവെ സമൂഹത്തിൽ ഉയർന്ന സ്ഥാനം ലഭിക്കും. ഇവർ ജീവിതത്തിൽ വലിയ വിജയവും പ്രശസ്തിയും നേടും.
കർക്കടകം (Cancer): ജ്യോതിഷപരമായ കണക്കുകൂട്ടലുകൾ അനുസരിച്ച് കർക്കടക രാശിക്കാരും ശ്രീരാമന് പ്രിയമുള്ളവരാണ്, ശ്രീരാമന്റെ കൃപയാൽ ഇവർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. കർക്കടക രാശിക്കാർക്കും ശ്രീരാമന്റെ കൃപയാൽ ജോലിസ്ഥലത്ത് മെച്ചപ്പെടാനുള്ള അവസരം ലഭിക്കും. കുടുംബത്തിൽ എപ്പോഴും സന്തോഷം നിറയും.
Also Read: ശനിയുടെ നക്ഷത്രമാറ്റം ഇവർക്ക് നൽകും കുബേരയോഗവും പ്രശസ്തിയും!
കുംഭം (Aquarius): ജ്യോതിഷ പ്രകാരം കുംഭ രാശിയുടെ അധിപൻ ശനിയാണ്. ഇവർ കഠിനാധ്വാനികളാണ്. ശ്രീരാമന്റെ അനുഗ്രഹത്താലും അവരുടെ കഠിനാധ്വാനത്താലും ഇവർ ജീവിതത്തിൽ വലിയ വിജയം കൈവരിക്കും. രാമന്റെ അനുഗ്രഹത്താൽ മോശം സമയങ്ങൾ വന്നാലും ഇവരുടെ ജീവിതം തകരില്ല.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.