New Delhi: കൊടകര കുഴൽപ്പണ കേസിൽ (Kodakara Hawala Case) ബിജെപി (BJP) കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിനെ പിന്തുണച്ച് രംഗത്തെത്തി. കേസിനെ തുടർന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ജെപി നദ്ദയുമായി ചർച്ച നടത്തി. അദ്ദേഹം സംസ്ഥാന സർക്കാരിനെതിരായ പോരാട്ടം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ട് പോകാൻ നിർദ്ദേശം നൽകിയതായി കെ സുരേന്ദ്രൻ അറിയിച്ചു.
കേരളത്തിലെ (Kerala) ഇപ്പോൾ നിലനിൽക്കുന്ന രാഷ്ട്രീയമായ സാഹചര്യങ്ങളെ കുറിച്ചും ബിജെപി ദേശിയ അധ്യക്ഷനോട് സംസാരിച്ചതായി കെ സുരേന്ദ്രൻ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ വിദ്വേഷ നയങ്ങളൊടും കള്ളകേസുകളോടും അതിശക്തമായി തന്നെ പ്രതികരിക്കാൻ ദേശിയ അധ്യക്ഷൻ നിർദേശിച്ചതായി അറിയിച്ചിട്ടുണ്ട്.
കുഴപ്പണ കേസിന്റെ ആരോപണത്തെ തുടർന്ന് ജെപി നദ്ദയുടെ വസതിയിലെത്തിയായിരിന്നു കെ സുരേന്ദ്രൻ ചർച്ച നടത്തിയത്. ചർച്ചയിൽ പങ്കെടുക്കാൻ കേന്ദ്ര സഹമന്ത്രി വി മുരളീധരനും എത്തിയിരുന്നു. കൊടകര കുഴൽപ്പണക്കവർച്ച (Kodakara Hawala Case) കേസിൽ ബിജെപി നേതാക്കളെ കൂടുതൽ കുരുക്കിലാക്കുന്ന തെളിവുകളാണ് പുറത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് ചർച്ച നടത്തിയത്.
ALSO READ: കൊടകര കുഴൽപ്പണ കവർച്ചാക്കേസ്; പ്രതി മാർട്ടിന്റെ വീട്ടിൽ നിന്നും പണം കണ്ടെടുത്തു
കുഴൽപ്പണക്കവർച്ച കേസ് പ്രതികളായ ദീപക്, രഞ്ജിത്ത് എന്നിവർ തൃശൂർ ബിജെപി ഓഫീസിലെത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. തെരഞ്ഞെടുപ്പിന് ശേഷമാണ് ഇവർ എത്തിയതെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും അറിയിച്ചിരുന്നു.
കവർച്ച നടന്ന ദിവസവും തുടർ ദിവസങ്ങളിലും ധർമരാജനെ ഫോണിൽ ബന്ധപ്പെട്ടവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. അതേസമയം, കവർച്ച ചെയ്യപ്പെട്ട പണത്തിലെ 1.5 കോടി രൂപ മാത്രമാണ് കണ്ടെത്താനായത്. ബാക്കി തുക കൂടി കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കോഴിക്കോട്, കണ്ണൂർ സ്വദേശികളാണ് പ്രതികൾ. ഇവരുടെ വീടുകളിൽ റെയ്ഡ് നടത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. മൂന്നരക്കോടിയോളം രൂപ കവർച്ച ചെയ്യപ്പെട്ടതായാണ് പൊലീസിന്റെ നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...