Kodakara hawala case; കവർച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന ധർമരാജന്റെ ഹർജിയിൽ പൊലീസിനോട് റിപ്പോർട്ട് തേടി കോടതി

പൊലീസിന് ഇക്കാര്യത്തിൽ എന്താണ് വ്യക്തമാക്കാനുള്ളതെന്ന് റിപ്പോർട്ടായി നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 11, 2021, 03:31 PM IST
  • സാങ്കേതികമായി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കോടതി ഇവരുടെ ഹർജികൾ മടക്കിയിരുന്നു
  • തുടർന്ന് ഇവർ വീണ്ടും കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു
  • ഈ ഹർജി പരി​ഗണിച്ചുകൊണ്ടാണ് കോടതി പൊലീസിന്റെ റിപ്പോർട്ട് തേടിയത്
  • അതേസമയം, കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് നാല് ലക്ഷം രൂപകൂടി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്
Kodakara hawala case; കവർച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന ധർമരാജന്റെ ഹർജിയിൽ പൊലീസിനോട് റിപ്പോർട്ട് തേടി കോടതി

തൃശൂർ: കൊടകര കുഴൽപ്പണക്കവർച്ച കേസിൽ കവർച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന പരാതിക്കാരന്റെ ഹർജിയിൽ ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി (Irinjalakuda majistrate court) പൊലീസിൽ നിന്ന് റിപ്പോർട്ട് തേടി. ഈ മാസം 15ന് മുൻപ് റിപ്പോർട്ട് (Report) സമർപ്പിക്കണമെന്നാണ് നിർദേശം.

സുനിൽ നായിക്കും പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിട്ടുണ്ട്. കാർ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് ഷംജീറും ഹർജി നൽകിയിട്ടുണ്ട്. പൊലീസിന് ഇക്കാര്യത്തിൽ എന്താണ് വ്യക്തമാക്കാനുള്ളതെന്ന് റിപ്പോർട്ടായി നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ALSO READ: കൊടകര കുഴൽപ്പണക്കേസിൽ Enforcement Directorate പ്രാഥമിക അന്വേഷണം ആരംഭിച്ചു

സാങ്കേതികമായി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കോടതി ഇവരുടെ ഹർജികൾ മടക്കിയിരുന്നു. തുടർന്ന് ഇവർ വീണ്ടും കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു. ഈ ഹർജി പരി​ഗണിച്ചുകൊണ്ടാണ് കോടതി പൊലീസിന്റെ  റിപ്പോർട്ട് (Police report) തേടിയത്. അതേസമയം, കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് നാല് ലക്ഷം രൂപകൂടി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ പ്രതികളായ ര‍ഞ്ജിത്തിന്റെയും ബഷീറിന്റെയും സുഹൃത്തുക്കളിൽ നിന്നാണ് നാല് ലക്ഷം രൂപ കണ്ടെടുത്തത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. അതേസമയം, കൊടകര കുഴൽപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പൊലീസിൽ നിന്ന് ഇഡി എഫ്ഐആർ വിവരങ്ങൾ ശേഖരിച്ചു. പൊലീസുമായി ചേർന്ന് പ്രവർത്തിക്കുമെന്നും എൻഫോഴ്സ്മെന്റ് (Enforcement Directorate) വ്യക്തമാക്കി.

പൊലീസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. പൊലീസുമായി സ​ഹകരിച്ച് പ്രവർത്തിക്കും. കേസിന്റെ അന്വേഷണ വിവരങ്ങളും ഇഡി പരിശോധിച്ചു. കുഴൽപ്പണക്കേസിന് വിദേശ ബന്ധമുണ്ടോയെന്ന കാര്യം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ഇഡി അറിയിച്ചു.

ALSO READ: കൊടകര കുഴൽപ്പണക്കവർച്ച കേസ്; യാതൊരു ബന്ധവുമില്ലെന്ന് ബിജെപി, പിടിയിലായത് ഇടത് അനുഭാവികളെന്ന് കെകെ അനീഷ് കുമാർ

അതേസമയം, കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്ക് പങ്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ  കെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ പണമാണെന്നും തെരഞ്ഞെടുപ്പ് ആവശ്യത്തിന് കൊണ്ടുവന്ന പണമാണെന്നും വലിയ രീതിയിൽ വ്യാജ പ്രചാരണം നടത്തുകയാണ്. വലിയ പുകമറ സൃഷ്ടിക്കുന്നു. ഈ സംഭവവുമായി ബിജെപിക്ക് പങ്കില്ലെന്ന് അന്നേ വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ പണം ആയിരുന്നു ധർമരാജൻ കൊണ്ടുപോയതെങ്കിൽ എന്തിന് പരാതി നൽകണം. നിങ്ങൾ പൊലീസിനെ സമീപിക്കൂവെന്നാണ് പരാതിക്കാരോട് പറഞ്ഞത്. ബിജെപി നേതാക്കളുമായോ സുഹൃത്തുക്കളുമായോ ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ പൊലീസിൽ പരാതി നൽകേണ്ട കാര്യം എന്തായിരുന്നുവെന്നും കെ സുരേന്ദ്രൻ ചോദിച്ചു.

മാധ്യമങ്ങൾ വസ്തുതാരഹിതമായ വിവരങ്ങളാണ് നൽകുന്നത്. ധർമരാജനുമായി ടെലഫോണിൽ ബന്ധപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്യുകയാണ്. ഇതാണോ അന്വേഷണ രീതി. ഇതാണ് വലിയ വാർത്തതയായി നൽകുന്നത്. ചോദ്യം ചെയ്യലിന് ശേഷം എന്ത് ലഭിച്ചുവെന്ന് ആരും റിപ്പോർട്ട് ചെയ്യുന്നില്ല. ചോദ്യം ചെയ്യലിന്റെ വാർത്ത കൊടുക്കാൻ കാണിക്കുന്ന താൽപര്യം ചോദ്യം ചെയ്യലിന് ശേഷം കാണിക്കുന്നില്ല. കള്ളപ്പണക്കേസിനെ ബിജെപിയുമായി ബന്ധപ്പെടുത്തുന്ന എന്ത് തെളിവാണ് ലഭിച്ചതെന്നും കെ സുരേന്ദ്രൻ ചോദിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News