എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ സജ്ജീകരിക്കാനൊരുങ്ങി സർക്കാർ. താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളില്‍ നേരിട്ട് എത്തിയോ ഫോണ്‍ വഴിയോ ടെലിമെഡിസിന്‍ വഴിയോ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സേവനം തേടാം.
COVID 19 കേസിൽ 68 ശതമാനം കേരളത്തിൽ നിന്നാണെന്നും ടെസ്റ്റ് പോസിറ്റിവിറ്റി (TPR) 19ന് മുകളിൽ റിപ്പോർട്ട് ചെയ്യുന്ന കേരളം ഇന്ത്യക്ക് അപമാനമാകുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കേ.സുരേന്ദ്രൻ (K Surendran).
മെയ് 1 മുതൽ 8 വരെ നോക്കിയാൽ ഒരു ദിവസം ശരാശരി 37,144 കേസുകളാണുണ്ടായിരുന്നത്. എന്നാൽ, ലോക്ഡൗൺ തുടങ്ങിയതിനു ശേഷമുള്ള ആഴ്ചയിലതു 35,919 ആയി കുറഞ്ഞിട്ടുണ്ട്.
RT PCR ടെസ്റ്റ് ഫലം വൈകുന്ന സാഹചര്യത്തിൽ ഇതാണ് ഉചിതം. ഐസിഎംആറിന്റെ പുതിയ മാർഗ്ഗനിർദ്ദേശവും ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മെയ് 4 മുതൽ സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്താൻ പോകുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനം അവശ്യ സർവീസുകൾക്ക് മാത്രമാക്കും. അവശ്യ വസ്തുക്കൾ മാത്രം വിൽക്കുന്ന സ്ഥാപനങ്ങൾ തുറക്കാനാണ് കോവിഡ് വിലരുത്തിൽ യോഗത്തിൽ എടുത്തിരിക്കുന്ന തീരുമാനം.
പച്ചക്കറി, മീൻ മാർക്കറ്റുകളിൽ കച്ചവടക്കാർ പരസ്പരം കുറഞ്ഞത് രണ്ട് മീറ്റർ അകലം പാലിക്കണം. കച്ചവടക്കാർ രണ്ട് മാസ്ക്കുകൾ ധരിക്കണം. സാധിക്കുമെങ്കിൽ കൈയുറയും ഉപയോഗിക്കണം.
എഴുത്ത് പരീക്ഷ മാത്രമാണ് ഇന്ന് അവസാനിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ മെയ് 5 മുതൽ നടത്താനിരുന്ന ഐടി പ്രാക്ടിക്കൽ പരീക്ഷകൾ എല്ലാ മാറ്റിവെച്ചിരിക്കുകയാണ്. ഇത് ഇനി എന്ന് നടത്തുമെന്ന് ഇതുവരെ വിദ്യാഭ്യാസ വകുപ്പിന് ധാരണയില്ല.
പുതിയ ഭരണസമിതികൾ തദ്ദേശ സ്ഥാപനങ്ങളിൽ അധികാരത്തിൽ വന്നു. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനും തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന പങ്കാളിത്തം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.