Night Curfew In Kerala: രാത്രികാല നിയന്ത്രണവും ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക്ഡൗണും തുടരാൻ കൊവിഡ് അവലോകന യോ​ഗത്തിൽ തീരുമാനം

ഡബ്ല്യൂഐപിആർ ഏഴിന് മുകളിലുള്ള 81 നഗര വാർഡുകളിലും 215 ഗ്രാമപഞ്ചായത്തു വാർഡുകളിലും ലോക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്

Written by - Zee Malayalam News Desk | Last Updated : Sep 4, 2021, 08:16 PM IST
  • കോവിഡ് ബാധിതരായവർ വീടുകളിൽതന്നെ ക്വാറന്റയ്നിൽ കഴിയുന്നുവെന്ന് ഉറപ്പാക്കാൻ പോലീസിന്റെ സേവനം വിനിയോഗിക്കും
  • ക്വാറന്റയ്ൻ ലംഘിക്കുന്നവരെ കണ്ടെത്തിയാൽ അവർക്കെതിരെ കേസ് എടുക്കും
  • ഇത്തരം ആൾക്കാരെ പിന്നീട് വീടുകളിൽ തുടരാൻ അനുവദിക്കില്ല
  • അവരെ സി.എഫ്.എൽ.ടി.സിയിലേയ്ക്ക് മാറ്റും
Night Curfew In Kerala: രാത്രികാല നിയന്ത്രണവും ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക്ഡൗണും തുടരാൻ കൊവിഡ് അവലോകന യോ​ഗത്തിൽ തീരുമാനം

തിരുവനന്തപുരം: ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ഡൗണും (Lockdown) രാത്രികാല നിയന്ത്രണവും തുടരാൻ കൊവിഡ് അവലോകന യോ​ഗത്തിൽ തീരുമാനം. രാത്രി 10 മുതൽ രാവിലെ ആറ് വരെയാണ് കർഫ്യൂ (Curfew). ഇത്  തുടരും. തുടർന്നുള്ള കാര്യങ്ങൾ സംബന്ധിച്ച് അടുത്ത ചൊവ്വാഴ്ച പരിശോധന നടത്തി ഉചിതമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡിനോടൊപ്പം ജീവിക്കാൻ തയാറെടുക്കുന്നവരാണ് നമ്മൾ. വാക്സിനേഷൻ (Vaccination) പൂർത്തിയായാലും കോവിഡ് പൂർണ്ണമായും വിട്ടുപോവില്ല എന്നാണ് വിദഗ്ധർ കാണുന്നത്. അതു കണ്ടുള്ള പ്രതിരോധമാർഗമാണവലംബിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഇപ്പോൾ ഡബ്ല്യൂഐപിആർ ഏഴിന് മുകളിലുള്ള 81 നഗര വാർഡുകളിലും 215 ഗ്രാമപഞ്ചായത്തു വാർഡുകളിലും ലോക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ദ്രുത പ്രതികരണസേന (ആർആർടി) മുഖേന കോവിഡ് രോഗികളുടെ ക്വാറന്റീൻ ഉറപ്പുവരുത്തുകയാണ്.

ALSO READ: Covid Update Kerala: ഇന്ന് 29,682 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു; മരണം 142, TPR 17.54

ഇതുമായി ബന്ധപെട്ട വാർഡ് തലത്തിലുള്ള താഴെ പറയുന്ന വിവിരങ്ങൾ ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾ  പഞ്ചായത്തുകളിൽ നിന്നും ശേഖരിച്ചു ദിവസേന റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഗാർഹിക സമ്പർക്ക വിലക്കിൽ കഴിയുന്ന രോഗികളുടെ എണ്ണം, സമ്പർക്കാന്വോഷണത്തിന്റെ അടിസ്ഥാനത്തിൽ ഗാർഹിക സമ്പർക്കവിലക്കിൽ കഴിയുന്ന ആളുകളുടെ എണ്ണം, വാർഡുതല കണ്ടൈൻമെന്റ്/ മൈക്രോ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം, ഗാർഹിക സമ്പർക്കവിലക്ക് ലംഘനത്തിന് പിഴ ചുമത്തിയവരുടെയും, നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തിയവരുടെയും വിവരങ്ങൾ ക്വാറന്റൈനിലുള്ള എത്ര വീടുകളിൽ മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു എന്നിവയാണ് ദിവസേന റിപ്പോർട്ട് ചെയ്യേണ്ടത്.

കോവിഡ് ബാധിതരായവർ വീടുകളിൽതന്നെ ക്വാറന്റയ്നിൽ കഴിയുന്നുവെന്ന് ഉറപ്പാക്കാൻ പോലീസിന്റെ സേവനം വിനിയോഗിക്കും. ക്വാറന്റയ്ൻ ലംഘിക്കുന്നവരെ കണ്ടെത്തിയാൽ അവർക്കെതിരെ കേസ് എടുക്കും. ഇത്തരം ആൾക്കാരെ പിന്നീട് വീടുകളിൽ തുടരാൻ അനുവദിക്കില്ല. അവരെ സി.എഫ്.എൽ.ടി.സിയിലേയ്ക്ക് മാറ്റും. പോസിറ്റീവ് ആയവരുടെ വീടുകൾ തോറുമുള്ള ഇത്തരം പരിശോധനയ്ക്ക് പോലീസിന്റെ മോട്ടോർ സൈക്കിൾ പട്രോൾ സംഘത്തെ നിയോഗിക്കും.

ALSO READ: Be The Warrior: കോവിഡ് പ്രതിരോധത്തിന് 'ബി ദ വാരിയര്‍'; ക്യാമ്പയിന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കോവിഡ് രോഗികൾക്ക് വീടുകളിൽ തന്നെ ക്വാറൻറെയ്നിൽ കഴിയാൻ സഹായകരമായ സൗകര്യങ്ങൾ ലഭ്യമാണോയെന്ന് പോലീസ് (Police) നേരിട്ട് പരിശോധിക്കും. അനുകൂല സാഹചര്യങ്ങൾ ഇല്ലെങ്കിൽ അക്കാര്യം പഞ്ചായത്തിനെ അറിയിക്കാനും രോഗിയെ സി.എഫ്.എൽ.ടി.സിയിലേയ്ക്ക് മാറ്റാനും നടപടി സ്വീകരിക്കും. ഇതിന് ആവശ്യമെങ്കിൽ പോലീസ് സഹായം ലഭ്യമാക്കും. ക്വാറൻറെയ്നിൽ കഴിയുന്ന രോഗികൾക്ക് അവശ്യവസ്തുകൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അവ എത്തിച്ചുനൽകാൻ പോലീസ് നടപടി സ്വീകരിക്കും. കച്ചവടസ്ഥാപനങ്ങളിൽ നിന്ന് ഹോം ഡെലിവെറി പ്രോത്സാഹിപ്പിക്കാനും പോലീസ് മുന്നിലുണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News