Kerala COVID Update : സംസ്ഥാത്ത് ആക്ടീവ് കേസുകൾ കുറയുന്നത് ആശ്വാസകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മെയ് 1 മുതൽ 8 വരെ നോക്കിയാൽ ഒരു ദിവസം ശരാശരി 37,144 കേസുകളാണുണ്ടായിരുന്നത്. എന്നാൽ, ലോക്ഡൗൺ തുടങ്ങിയതിനു ശേഷമുള്ള ആഴ്ചയിലതു 35,919 ആയി കുറഞ്ഞിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : May 18, 2021, 01:32 AM IST
  • മെയ് 1 മുതൽ 8 വരെ നോക്കിയാൽ ഒരു ദിവസം ശരാശരി 37,144 കേസുകളാണുണ്ടായിരുന്നത്.
  • എന്നാൽ, ലോക്ഡൗൺ തുടങ്ങിയതിനു ശേഷമുള്ള ആഴ്ചയിലതു 35,919 ആയി കുറഞ്ഞിട്ടുണ്ട്.
  • ആ ഘട്ടത്തിൽ എട്ടു ജില്ലകളിൽ 10 മുതൽ 30 ശതമാനം വരെ കുറവ് രേഖപ്പെടുത്തി.
  • റ്റവും കൂടുതൽ കുറവുണ്ടായത് വയനാട് ജില്ലയിലാണ്.
Kerala COVID Update : സംസ്ഥാത്ത് ആക്ടീവ് കേസുകൾ കുറയുന്നത് ആശ്വാസകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Thiruvananthapuram : സംസ്ഥാനത്ത് പൊതുവിൽ ആക്റ്റീവ് കോവിഡ് കേസുകളിൽ (Active COVID Cases) നേരിയ കുറവുണ്ടായത് ആശ്വാസകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) പറഞ്ഞു. 4,45,000 വരെ എത്തിയ ആക്റ്റീവ് കേസുകൾ 3,62,315 ആയി കുറഞ്ഞിരിക്കുന്നു.

മെയ് 1 മുതൽ 8 വരെ നോക്കിയാൽ ഒരു ദിവസം ശരാശരി 37,144 കേസുകളാണുണ്ടായിരുന്നത്. എന്നാൽ, ലോക്ഡൗൺ തുടങ്ങിയതിനു ശേഷമുള്ള ആഴ്ചയിലതു 35,919 ആയി കുറഞ്ഞിട്ടുണ്ട്. ആ ഘട്ടത്തിൽ എട്ടു ജില്ലകളിൽ 10 മുതൽ 30 ശതമാനം വരെ കുറവ് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ കുറവുണ്ടായത് വയനാട് ജില്ലയിലാണ്. പത്തനംതിട്ട ജില്ലയിൽ രോഗവ്യാപനത്തിന്റെ നില സ്ഥായിയായി തുടരുകയാണ്. എന്നാൽ, കൊല്ലം, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ കേസുകൾ കൂടുന്നതായാണ് കാണുന്നത്. കൊല്ലം ജില്ലയിൽ 23 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്.

ALSO READ : Pinarayi 2.0 : സത്യപ്രതിജ്ഞ 20ന്, 500 പേർ പങ്കെടുക്കും, 500 വലിയ സംഖ്യയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ലോക്ഡൗണിനു മുൻപ് നടപ്പിലാക്കിയ വാരാന്ത്യ നിയന്ത്രണങ്ങളുടേയും രാത്രി കർഫ്യൂവിന്റെയും പൊതുവേയുള്ള ജാഗ്രതയുടേയും ഗുണഫലമാണ് പൊതുവിൽ ആക്ടീവ് കേസുകൾ കുറയുന്നത്. ഒരു ദിവസം കണ്ടെത്തുന്ന രോഗവ്യാപനം, ആ ദിവസത്തിന് ഒന്നു മുതൽ ഒന്നര ആഴ്ച വരെ മുൻപ് ബാധിച്ചതായതിനാൽ ലോക്ക്ഡൗൺ എത്രമാത്രം ഫലപ്രദമാണെന്ന് ഇനിയുള്ള ദിവസങ്ങളിൽ അറിയാനാകും.

ഇപ്പോൾ കാണുന്ന ഈ മാറ്റം ലോക്ഡൗൺ ഗുണകരമായി മാറിയേക്കാം എന്നു തന്നെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട്, ലോക്ക്ഡൗണിന്റെ തുടർന്നുള്ള ദിവസങ്ങൾ കൂടെ ഈ ജാഗ്രത തുടർന്നുകൊണ്ട് മുന്നോട്ടുപോകാം. നമ്മുടെ ആരോഗ്യസംവിധാനങ്ങളുടെ കാര്യക്ഷമതയ്ക്ക് അപ്പുറത്തേയ്ക്ക് രോഗവ്യാപനം ശക്തമാകാതിരിക്കണം. അതിന് ഈ ലോക്ഡൗൺ വിജയിക്കേണ്ടത് അനിവാര്യമാണ്.
സംസ്ഥാനത്ത് കർക്കശമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരുകയാണ്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വളരെ വിജയകരമായ രീതിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പിലാക്കിവരുന്നു.

ALSO READ : Kerala COVID Update : സംസ്ഥാനത്ത് ഇന്ന് ഒരുലക്ഷത്തോളം പേർ കോവിഡ് മുക്തരായി, എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി 25 ശതമാനം തന്നെ

നിരത്തുകളിൽ കർശന പരിശോധനയാണ് നടക്കുന്നത്. വളരെ അത്യാവശ്യമായ കാര്യങ്ങൾക്ക് മാത്രമേ ജനങ്ങൾ പുറത്തിറങ്ങാവു. ചുരുക്കം ചിലർക്ക് വ്യക്തിപരമായ അസൗകര്യങ്ങൾ ഉണ്ടെങ്കിലും ജനങ്ങൾ പൊതുവേ ട്രിപ്പിൾ ലോക്ക്ഡൗണുമായി സഹകരിക്കുന്നു. കോവിഡിനെതിരെ പോരാടാനുള്ള ജനങ്ങളുടെ നിശ്ചയദാർഢ്യമാണ് ഇത് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞുവരുന്നത് ആശ്വാസകരമാണ്. എന്നാലിത് ജാഗ്രത കൈവിടാനുള്ള പച്ചക്കൊടിയല്ല. ഓക്സിജൻ മൂവ്മെൻറ് നന്നായി നടക്കുന്നു. വല്ലാർത്ത് പാടത്ത് വന്ന ഓക്സിജൻ എക്സ്പ്രസിലെ ഓക്സിജൻ സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ALSO READ : Sputnik-V വാക്സിന്‍ ഇന്ത്യയിലെത്തി, വാക്സിനേഷനായി ചെയ്യേണ്ടത് ഇത്രമാത്രം

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നിലവിൽ വാക്സിൻ നൽകുന്നില്ല. അവരിൽ വാക്സിൻ പരീക്ഷണം പൂർത്തിയാകാത്തതായിരുന്നു കാരണം. ഇപ്പോൾ അത് പൂർത്തിയായിട്ടുണ്ട്. അവർക്ക് വാക്സിൻ നൽകുന്നതിൽ കുഴപ്പമില്ല എന്നാണു വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇന്ത്യയിൽ നാഷണൽ ടെക്നിക്കൽ അഡൈ്വസറി ഗ്രൂപ്പും നീതി ആയോഗും കേന്ദ്ര സർക്കാരിന് ഇത് സംബന്ധിച്ച് ശുപാർശ നൽകിയിട്ടുണ്ട്. അതിനാൽ വാക്സിൻ നൽകാൻ അനുമതി ചോദിച്ച് ഐസിഎംആറുമായി ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് കാരണം ഗർഭകാല പരിശോധന കൃത്യമായി നടക്കാത്ത സ്ഥിതിയുണ്ട്. രക്തത്തിലെ ഗ്ലൂകോസ്, രക്തസമ്മർദം എന്നിവ വാർഡ് സമിതിയിലെ ആശാ വർക്കർമാരെ ഉപയോഗിച്ച് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News