തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സംസ്ഥാനത്ത് കനത്ത് നിയന്ത്രണം വരും, ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാകും ഉണ്ടാകുക

പച്ചക്കറി, മീൻ മാർക്കറ്റുകളിൽ കച്ചവടക്കാർ പരസ്പരം കുറഞ്ഞത് രണ്ട് മീറ്റർ അകലം പാലിക്കണം. കച്ചവടക്കാർ രണ്ട് മാസ്‌ക്കുകൾ ധരിക്കണം. സാധിക്കുമെങ്കിൽ കൈയുറയും ഉപയോഗിക്കണം.

Written by - Zee Malayalam News Desk | Last Updated : Apr 30, 2021, 12:26 AM IST
  • പച്ചക്കറി, മീൻ മാർക്കറ്റുകളിൽ കച്ചവടക്കാർ പരസ്പരം കുറഞ്ഞത് രണ്ട് മീറ്റർ അകലം പാലിക്കണം.
  • കച്ചവടക്കാർ രണ്ട് മാസ്‌ക്കുകൾ ധരിക്കണം. സാധിക്കുമെങ്കിൽ കൈയുറയും ഉപയോഗിക്കണം.
  • സാധനങ്ങൾ വീടുകളിൽ എത്തിച്ച് നൽകുന്നതിന് കച്ചവടക്കാർ പ്രധാന പരിഗണന നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
  • ബാങ്കുകളുടെ പ്രവൃത്തിസമയം ഇപ്പോഴത്തെ സാഹചര്യത്തിൽ ഉച്ചയ്ക്ക് രണ്ടു മണിവരെയായി നിജപ്പെടുത്തി.
തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സംസ്ഥാനത്ത് കനത്ത് നിയന്ത്രണം വരും, ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാകും ഉണ്ടാകുക

Thiruvananthapuram : മേയ് നാലു മുതൽ 9 വരെ കേരളത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) പറഞ്ഞു. നിലവിൽ വാരാന്ത്യങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണത്തിന് സമാനമായ ക്രമീകരണങ്ങളാവും ഈ ദിനങ്ങളിലുണ്ടാവുക. ഇതുസംബന്ധിച്ച് കൃത്യമായ മാനദണ്ഡം പിന്നീട് പുറത്തിറക്കും.

ഓക്‌സിജൻ വിതരണത്തിൽ പ്രശ്‌നങ്ങളില്ലെന്ന് പോലീസ് ഉറപ്പു വരുത്തും. ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിന് ഇപ്പോൾത്തനെ ആഭ്യന്തര സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും പ്രവർത്തിക്കുന്നുണ്ട്. വ്യവസായ വകുപ്പ് സെക്രട്ടറിയെ കൂടി വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെടാൻ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ALSO READ : RT PCR Test നിരക്ക് കുറച്ചു, കേരളത്തിൽ പുതിയ കോവിഡ് ടെസ്റ്റ് നിരക്ക് ഇങ്ങനെ

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഓക്‌സിജൻ ഉത്പാദകരുടേയും പെസോയുടേയും യോഗം നടന്നു. തുടർന്ന് ഓക്‌സിജൻ ലഭ്യത മോണിറ്റർ ചെയ്യാൻ ഹോം സെക്രട്ടറിയുടെ കീഴിൽ ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പോലീസ്, ആരോഗ്യം, ഗതാഗതം, വ്യവസായം, ദുരന്ത നിവാരണം എന്നീ വകുപ്പുകളിൽ നിന്നും പെസോയിൽ നിന്നും ഉള്ള നോമിനികൾ ഉൾപ്പെട്ട ‘ഡെഡിക്കേറ്റഡ് ഓക്‌സിജൻ വാർ റൂമുകൾ ‘ സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ആരംഭിക്കും. ഓക്‌സിജൻ മൊഡ്യൂൾ തയ്യാറാക്കുകയും കോവിഡ് ജാഗ്രതാ പോർട്ടലിൽ ചേർക്കുകയും ചെയ്യും. 

ALSO READ : Kerala COVID Update : സംസ്ഥാനത്ത് ഇന്ന് നാൽപതിനായിരത്തോളം കോവിഡ് കേസുകൾ, പരിശോധിക്കുന്ന നൂറ് പേരിൽ 25 പേർക്കും കോവിഡ്

സാമൂഹിക അകലം പാലിച്ച് നടത്താൻ കഴിയാത്ത പ്രവർത്തനങ്ങൾ പരമാവധി ഒഴിവാക്കുകയായിരിക്കും ഉചിതമെന്നും സീരിയൽ, സിനിമ, ഡോക്കുമെന്ററി എന്നിവയുടെ ഔട്ട് ഡോർ, ഇൻഡോർ ചിത്രീകരണങ്ങൾ താത്കാലികമായി നിർത്തിവയ്ക്കാൻ പ്രവർത്തകരോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

പച്ചക്കറി, മീൻ മാർക്കറ്റുകളിൽ കച്ചവടക്കാർ പരസ്പരം കുറഞ്ഞത് രണ്ട് മീറ്റർ അകലം പാലിക്കണം. കച്ചവടക്കാർ രണ്ട് മാസ്‌ക്കുകൾ ധരിക്കണം. സാധിക്കുമെങ്കിൽ കൈയുറയും ഉപയോഗിക്കണം. സാധനങ്ങൾ വീടുകളിൽ എത്തിച്ച് നൽകുന്നതിന് കച്ചവടക്കാർ പ്രധാന പരിഗണന നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബാങ്കുകളുടെ പ്രവൃത്തിസമയം ഇപ്പോഴത്തെ സാഹചര്യത്തിൽ ഉച്ചയ്ക്ക് രണ്ടു മണിവരെയായി നിജപ്പെടുത്തി.

ALSO READ : Tamil Nadu Election Result : തമിഴ് നാട്ടിൽ May 2 വോട്ടെണ്ണൽ ദിവസം സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു

കോവിഡ് നിരീക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി എല്ലാ പോലീസ് ജില്ലകളിലും കുറഞ്ഞത് 100 പേരെ വീതം ജനമൈത്രി സന്നദ്ധപ്രവർത്തകരായി നിയോഗിക്കും. ഇങ്ങനെ നിയോഗിക്കപ്പെടുന്ന ജനമൈത്രി സന്നദ്ധപ്രവർത്തകരെ ബീറ്റ്, പട്രോൾ, ക്വാറന്റീൻ പരിശോധന മുതലായവയ്ക്ക് ഉപയോഗിക്കും. പത്ത് ദിവസത്തിലേറെ ജോലിചെയ്യുന്ന വോളൻറിയർമാരുടെ സേവനം വിലയിരുത്തി പ്രശംസാപത്രവും മികച്ച സേവനം കാഴ്ചവയ്ക്കുന്നവർക്ക് ക്യാഷ് റിവാർഡും നൽകും. ജനമൈത്രി വോളൻറിയർമാരെ പെട്ടന്ന് തിരിച്ചറിയുന്നതിനായി ആം ബാഡ്ജ് നൽകുവാനും നിർദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News