Thiruvananthapuram : നീണ്ട ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ (Kerala Chief Minister Pinarayi Vijayan) ഇന്ന് മാധ്യമങ്ങളെ കാണും. കോവിഡ് അവലോകന യോഗത്തിന് ശേഷം വൈകിട്ട് ആറ് മണിക്കാണ് വാർത്താസമ്മേളനം.
ജൂലൈ മാസത്തിൽ അവസാനമാണ് മുഖ്യമന്ത്രി ഏറ്റവും ഒടുവിൽ കോവിഡുമായി സംബന്ധിച്ച് വാർത്ത സമ്മേളനം നടത്തിയത്. ഇന്ന് 36 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിന് എത്തുമ്പോൾ സംസ്ഥാനത്തെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടത്.
ALSO READ : Covid: കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; അഞ്ച് നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ
സംസ്ഥാന നിയസഭ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിദിനം വാര്‍ത്താസമ്മേളനം നടത്തിയിരുന്ന മുഖ്യമന്ത്രി ഫലത്തിന് ശേഷം വാർത്തസമ്മേളനങ്ങൾ കുറയ്ക്കുകയും ചെയ്തു. ഇപ്പോൾ ആറ് മണിക്കുള്ള വാര്‍ത്താസമ്മേളനം നടത്താതിരിക്കുന്നത് വീഴ്ചകള്‍ മറച്ചുവെക്കാനാണെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്.
ALSO READ : Kerala Sero Survey : കേരളത്തിലും രോഗപ്രതിരോധ ശേഷി കൈവരിച്ചവരുടെ നിരക്ക് കണ്ടെത്താൻ സെറോ സർവേ
തുടർച്ചയായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത് 30,000ത്തിലധികം രാഗബാധയാണ്. നിലവിലുള്ള സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്കും നയങ്ങൾക്കെതിരെ വലിയ തോതിലാണ് വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്. സംസ്ഥാനത്തിന്റെ TPR ഇപ്പോൾ ഏകദേശം 20 ശതമാനത്തോളമായി. ഓണം കഴിഞ്ഞ സ്ഥിതിക്ക് അടുത്ത രണ്ടാഴ്ചക്കുള്ളിൽ സംസ്ഥാനത്തെ കോവിഡ് വ്യാപനം ഇനിയും വർധിക്കാൻ സാധ്യത ഉണ്ടെന്നാണ് വിലയിരത്തലുകൾ,
ALSO READ : Kerala COVID : കേരളത്തിലെ കോവിഡ് പ്രതിരോധം മികച്ചതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
"ഈ കപ്പൽ മുങ്ങില്ല കാരണം ഈ കപ്പലിന് ഒരു കപ്പിത്താൻ ഉണ്ട്" എന്നുള്ള ആരോഗ്യ മന്ത്രി വീണ ജോർജ് നിയസഭയിൽ വെച്ച് പറഞ്ഞ വാചകം ഇപ്പോൾ അത് ട്രോളായി മാറിയിരിക്കുകയാണ്. കപ്പൽ മുങ്ങുമ്പോൾ കപ്പിത്താനെ കാണാനില്ല എന്നാണ് പലരും മേഖലയിൽ നിന്ന് മുഖ്യമന്ത്രിക്കെതിരെ ട്രോൾ തലത്തിലുള്ള വിമർശനങ്ങൾ ഉയരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...