Lockdown in Kerala: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ഡൗൺ; അവശ്യ സർവീസുകൾ മാത്രം

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ഡൗൺ. അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കുകയുള്ളൂ ഒപ്പം രാത്രികാല കര്‍ഫ്യൂവും തുടരും.   

Written by - Zee Malayalam News Desk | Last Updated : Sep 5, 2021, 08:25 AM IST
  • സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ഡൗൺ
  • സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണിത്
  • ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രമേ ഉള്ളു
Lockdown in Kerala: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ഡൗൺ; അവശ്യ സർവീസുകൾ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ഡൗൺ. അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കുകയുള്ളൂ ഒപ്പം രാത്രികാല കര്‍ഫ്യൂവും തുടരും.  സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇന്ന് സമ്പൂർണ്ണ ലോക്ഡൗൺ ഏർപ്പെടുത്തിയത്.  

കൊവിഡ് (Covid19) വ്യാപനം രൂക്ഷമാകുന്നതിനെ തുടർന്ന് പൊലീസ് പരിശോധന കൂടുതല്‍ ശക്തമാക്കും. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അതുപോലെ അവശ്യസര്‍വീസ് വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും മാത്രമേ ഇന്ന് യാത്രാനുമതിയുള്ളു.  ട്രിപ്പിൾ ലോക്ഡൗണിന് (Complete Lockdown) തുല്യമായ നിയന്ത്രണങ്ങളായിരിക്കും ഇന്ന് സംസ്ഥാനത്ത് ഉണ്ടാകുന്നത്.  

Also Read: Nipah Virus: നിപ ലക്ഷണങ്ങൾ ഉണ്ടായിരുന്ന 12 കാരൻ മരിച്ചു 

 

ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രമേ ഉള്ളു. തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ള വ്യാപാരസ്ഥാപനങ്ങള്‍ സമയക്രമവും കൊവിഡ് പ്രോട്ടോകോളും കര്‍ശനമായി പാലിക്കേണ്ടതാണ്. ഇതിനിടയിൽ ഇനി സംസ്ഥാനത്തെ ഞായറാഴ്ച ലോക്ഡൗണും രാത്രികാല കര്‍ഫ്യൂവും (Night Curfew) പിന്‍വലിക്കുമെന്ന സൂചന മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കി. 

Also Read: Night Curfew In Kerala: രാത്രികാല നിയന്ത്രണവും ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക്ഡൗണും തുടരാൻ കൊവിഡ് അവലോകന യോ​ഗത്തിൽ തീരുമാനം

ജനജീവിതം സാധാരണ നിലയിലേക്ക് എത്തുന്ന രീതിയിലേക്കുള്ള തീരുമാനങ്ങളെ കുറിച്ച് ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.  ഇക്കാര്യത്തിൽ ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

ഇതിന് പുറമെ ക്വാറന്റീന്‍ ലംഘിക്കുന്ന കൊവിഡ് (Covid19) രോഗികള്‍ക്കെതിരേ കേസെടുക്കും. രോഗികള്‍ ക്വാറന്റീനില്‍ തുടരുന്നുവെന്ന് പൊലീസിന്റെ മോട്ടോര്‍ സൈക്കിള്‍ പട്രോള്‍ സംഘം ഉറപ്പാക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News