Walayar Case: സിബിഐ കുറ്റപത്രത്തിൽ കുട്ടികളുടേത് ആത്മഹത്യ എന്നായിരുന്നു കണ്ടെത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്.
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി സിബിഇ. ഡൽഹി സർക്കാരിന്റെ എക്സൈസ് നയത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് മനീഷ് സിസോദിയയുടെ ബാങ്ക് ലോക്കറുകള്‍ CBI പരിശോധിച്ചു.
പ്രതി ഉന്നത സ്വാധീനമുളള ഐഎഎസ് ഉദ്യോഗസ്ഥനായതിനാൽ സിബിഐ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഹർജി സമർപ്പിച്ചിരിക്കുന്നത് ബഷീറിന്റെ സഹോദരനാണ്.
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരായ സിബിഐ റെയ്ഡിനും AAP എംഎൽഎമാരെ പാട്ടിലാക്കാന്‍ ബിജെപി കുതിരക്കച്ചവടം നടത്തിയെന്ന ആരോപണത്തിനും പിന്നാലെ ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്രിവാൾ രാവിലെ 11 മണിക്ക് പാര്‍ട്ടിയുടെ എല്ലാ എംഎൽഎമാരുടേയും യോഗം വിളിച്ചു ചേര്‍ത്തിരുന്നു.
അങ്കലാപ്പില്‍ ആം ആദ്മി പാര്‍ട്ടി. നിലവിലെ രാഷ്ട്രീയ സാഹചര്യവും ആം ആദ്മി പാര്‍ട്ടി നേതാക്കൾക്കെതിരെ ഇഡിയും സിബിഐയും നടത്തിയ റെയ്ഡുകളും ഡൽഹി സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമവും ചർച്ച ചെയ്യാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തിരിയ്ക്കുകയാണ്. മുഖ്യമന്ത്രിയുടെ വസതിയില്‍ 11 മണിയോടെയാണ് യോഗം നടക്കുക.
ബീഹാറില്‍ അടുത്തിടെ അധികാരത്തിലേറിയ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് തേടും. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്തിരിയ്ക്കുകയാണ്.
ഡൽഹി സർക്കാരിന്റെ എക്സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപ മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. ആം ആദ്മി പാർട്ടിയെ പിളർത്തി ബിജെപിയുമായി കൈകോർക്കാൻ പാര്‍ട്ടിയില്‍ നിന്ന് സന്ദേശം ലഭിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.
ഡല്‍ഹി സര്‍ക്കാരിനെതിരെ നടക്കുന്ന എക്സൈസ് അഴിമതിക്കേസിന് പിന്നാലെ മറ്റൊരു അഴിമതി ആരോപണം കൂടി അന്വേഷിക്കാന്‍ CBI രംഗത്ത്. ഡൽഹിയിലെ ആം ആദ്മി പാർട്ടി സര്‍ക്കാര്‍ 1000 ലോ ഫ്ലോര്‍ ബസുകൾ വാങ്ങിയതിൽ അഴിമതി ആരോപിച്ചാണ് അന്വേഷണം.
Delhi Liquor Policy Scam : ലുക്ക്ഔട്ട് നോട്ടീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന നാടകമാണെന്നും താൻ ഡൽഹിയിൽ തന്നെയുണ്ടെന്നും ആം ആദ്മി പാർട്ടി നേതാവ് ട്വിറ്ററിൽ കുറിച്ചു.
ഡല്‍ഹി എക്സൈസ് അഴിമതിക്കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയടക്കം 15 പേരെ പ്രതികളാക്കി സിബിഐ എഫ് ഐ ആര് രജിസ്റ്റർ ചെയ്തു. കേസില്‍ മനീഷ് സിസോദിയയാണ് ഒന്നാം പ്രതി.
ഡൽഹി എക്സൈസ് നയത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയില്‍ CBI റെയ്ഡ്. സിസോദിയയുടെ വസതി കൂടാതെ മറ്റ് 21 സ്ഥലങ്ങളിലും സിബിഐ പരിശോധന നടത്തുന്നുണ്ട്.
സ്വർണക്കടത്ത് കേസിന്റെ വിചാരണ കേരളത്തിനു പുറത്തേക്കു മാറ്റണമെന്ന എൻഫോഴ്സ് ഡയറക്ടറേറ്റിന്റെ ആവശ്യമായിരുന്നു പ്രതിപക്ഷ നേതാവ് സബ്മിഷനിലൂടെ ഉന്നയിച്ചത്. ഇഡിക്കെതിരേ എന്നു തോന്നിക്കുമെങ്കിലും സർക്കാരിനെ ലക്ഷ്യമിട്ടുള്ളതായിരുന്നു സബ്മിഷൻ .അതിനാൽ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ സർക്കാരിന് ഉത്തരവാദിത്വം ഇല്ലെെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.