Delhi Government: അഴിമതിയില്‍ മുങ്ങി ഡല്‍ഹി സര്‍ക്കാര്‍, DTC ബസ് ഇടപാടുകളില്‍ അന്വേഷണത്തിന് CBI

ഡല്‍ഹി സര്‍ക്കാരിനെതിരെ നടക്കുന്ന എക്സൈസ് അഴിമതിക്കേസിന് പിന്നാലെ മറ്റൊരു അഴിമതി ആരോപണം കൂടി അന്വേഷിക്കാന്‍ CBI രംഗത്ത്. ഡൽഹിയിലെ ആം ആദ്മി പാർട്ടി സര്‍ക്കാര്‍ 1000 ലോ ഫ്ലോര്‍ ബസുകൾ വാങ്ങിയതിൽ അഴിമതി ആരോപിച്ചാണ് അന്വേഷണം.

Written by - Zee Malayalam News Desk | Last Updated : Aug 22, 2022, 10:13 AM IST
  • ഡല്‍ഹി സര്‍ക്കാരിനെതിരെ മറ്റൊരു അഴിമതി ആരോപണം കൂടി അന്വേഷിക്കാന്‍ CBI രംഗത്ത്.
  • ഡൽഹിയിലെ ആം ആദ്മി പാർട്ടി സര്‍ക്കാര്‍ 1000 ലോ ഫ്ലോര്‍ ബസുകൾ വാങ്ങിയതിൽ അഴിമതി ആരോപിച്ചാണ് അന്വേഷണം.
Delhi Government: അഴിമതിയില്‍ മുങ്ങി ഡല്‍ഹി സര്‍ക്കാര്‍, DTC ബസ് ഇടപാടുകളില്‍ അന്വേഷണത്തിന് CBI

New Delhi: ഡല്‍ഹി സര്‍ക്കാരിനെതിരെ നടക്കുന്ന എക്സൈസ് അഴിമതിക്കേസിന് പിന്നാലെ മറ്റൊരു അഴിമതി ആരോപണം കൂടി അന്വേഷിക്കാന്‍ CBI രംഗത്ത്. ഡൽഹിയിലെ ആം ആദ്മി പാർട്ടി സര്‍ക്കാര്‍ 1000 ലോ ഫ്ലോര്‍ ബസുകൾ വാങ്ങിയതിൽ അഴിമതി ആരോപിച്ചാണ് അന്വേഷണം.

2021 ഓഗസ്റ്റ് 16ന് 1000 ലോ ഫ്ലോര്‍ ബസുകൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന പരാതി സിബിഐക്ക് ലഭിച്ചിരുന്നു. ഇക്കാര്യം അന്വേഷിക്കണമെന്ന് ആഭ്യന്തര മന്ത്രാലയവും  ആവശ്യപ്പെട്ടിരുന്നു. ഡൽഹി മുൻ എൽജി അനിൽ ബൈജൽ ഇക്കാര്യം പരിശോധിക്കാൻ മൂന്നംഗ സമിതി രൂപീകരിക്കാൻ ഉത്തരവിട്ടിരുന്നു. എന്നാല്‍, ഈ വിഷയത്തില്‍ സിബിഐ ഇതുവരെ പരാതിയൊന്നും രേഖപ്പെടുത്തിയിട്ടില്ല. 

Also Read:  Delhi Excise Scam : 'മോദിജി എന്തിന് ഈ നാടകം, ഞാൻ ഇവിടെ ഡൽഹിയിൽ തന്നെ ഉണ്ട്'; സിബിഐ ലുക്ക്ഔട്ട് നോട്ടീസിന് പിന്നാലെ മനീഷ് സിസോദിയ

അതേസമയം, എക്സൈസ് അഴിമതിക്കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയടക്കം 15 പേര്‍ക്കെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചിരിയ്ക്കുകയാണ് സിബിഐ. കൂടാതെ, ഇവര്‍ക്ക് വിദേശ യാത്രയും നിഷേധിച്ചിരിയ്ക്കുകയാണ്.   

Also Read:  Excise Scam Case: മനീഷ് സിസോദിയയടക്കം 15 പേര്‍ക്കെതിരെ FIR

എക്സൈസ് അഴിമതി അന്വേഷണത്തിന്‍റെ ഭാഗമായി  സിബിഐ  ആഗസ്റ്റ്‌ 20 ന് മനീഷ് സിസോദിയയുടെ വസതി, ഓഫീസ്, കാര്‍ തുടങ്ങി ഇദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളില്‍  റെയ്ഡ് നടത്തിയിരുന്നു. അന്വേഷണത്തില്‍ നിരവധി രേഖകള്‍ കണ്ടെടുത്തശേഷമാണ് CBI, 15 പേര്‍ക്കെതിരെ  FIR രജിസ്റ്റര്‍ ചെയ്തത്.  എഫ്ഐആറിൽ മനീഷ് സിസോദിയാണ് ഒന്നാം പ്രതി. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News