Excise Scam Case: മനീഷ് സിസോദിയയടക്കം 15 പേര്‍ക്കെതിരെ FIR

ഡല്‍ഹി എക്സൈസ് അഴിമതിക്കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയടക്കം 15 പേരെ പ്രതികളാക്കി സിബിഐ  എഫ് ഐ ആര്‍  രജിസ്റ്റർ ചെയ്തു.  കേസില്‍ മനീഷ് സിസോദിയയാണ്‌ ഒന്നാം പ്രതി. 

Written by - Zee Malayalam News Desk | Last Updated : Aug 19, 2022, 06:33 PM IST
  • ഡല്‍ഹി എക്സൈസ് അഴിമതിക്കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയടക്കം 15 പേരെ പ്രതികളാക്കി സിബിഐ എഫ് ഐ ആര്‍ രജിസ്റ്റർ ചെയ്തു
Excise Scam Case: മനീഷ് സിസോദിയയടക്കം 15 പേര്‍ക്കെതിരെ FIR

New Delhi: ഡല്‍ഹി എക്സൈസ് അഴിമതിക്കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയടക്കം 15 പേരെ പ്രതികളാക്കി സിബിഐ  എഫ് ഐ ആര്‍  രജിസ്റ്റർ ചെയ്തു.  കേസില്‍ മനീഷ് സിസോദിയയാണ്‌ ഒന്നാം പ്രതി. 

എഫ്‌ഐആറിൽ, സിസോദിയയും മറ്റുള്ളവരും 2021-22 വർഷത്തേക്കുള്ള എക്‌സൈസ് പോളിസിയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ശുപാർശ ചെയ്യുന്നതിലും എടുക്കുന്നതിലും പ്രധാന പങ്കുവഹിച്ചതായി സിബിഐ പറയുന്നു

ഡൽഹി എക്സൈസ് നയത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ CBI റെയ്ഡ് നടത്തുകയാണ്.  മനീഷ്  സിസോദിയയുടെ വസതി, ഓഫീസ്, കാര്‍ തുടങ്ങി ഇദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്. 10 മണിക്കൂറിലധികമായി സിബിഐ  റെയ്ഡ്  തുടരുന്നു.

Also Read:  Manish Sisodia: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിൽ CBI റെയ്ഡ്

അതേസമയം, CBI റെയ്ഡിന് പിന്നാലെ  BJPയും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള  വാക്പോര് മുറുകുകയാണ്.  

മനീഷ് സിസോദിയയുടെ വീട്ടിൽ നടന്ന സിബിഐ റെയ്ഡ്  പരിഹാസ്യമാണെന്ന് ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി രാഘവ് ഛദ്ദ പറഞ്ഞു. അന്വേഷണ ഏജൻസിയ്ക്ക് പരിശോധനയില്‍ ജ്യോമിട്രി ബോക്സും പെൻസിലും റബ്ബറും കണ്ടെത്താന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.  

പഞ്ചാബിൽ അരവിന്ദ് കേജ്‌രിവാൾ സർക്കാർ രൂപീകരിച്ചതുമുതൽ കേജ്‌രിവാൾ തരംഗം രാജ്യത്തുടനീളം വ്യാപിച്ചിട്ടുണ്ടെന്നും 130 കോടി ജനങ്ങളുടെ ഹൃദയത്തിൽ കേജ്‌രിവാൾ സ്ഥാനം ഉറപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഇന്ത്യയില്‍ എല്ലായിടത്തും ആളുകൾ സംസാരിക്കുന്നത് കേജ്‌രിവാളിനെകുറിച്ചും അദ്ദേഹത്തിന്‍റെ  ഭരണ മാതൃകയെ കുറിച്ചുമാണ്. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും മുന്‍ തൂക്കം നല്‍കുന്ന ഭരണമാതൃകയാണ് AAP പിന്തുടരുന്നത്. അതിനെ തടയുക എന്നതാണ് BJP ലക്ഷ്യമിടുന്നത് എന്ന്  രാഘവ് ഛദ്ദ പറഞ്ഞു. 

അതേസമയം, ഡൽഹിയിലും സമീപ പ്രദേശങ്ങളിലുമായി ഇരുപതിലധികം സ്ഥലങ്ങളിലാണ് അഴിമതിയുമായി ബന്ധപ്പെട്ട് CBI പരിശോധന നടത്തുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News