Delhi Excise Scam: അഴിമതിക്കേസിൽ മനീഷ് സിസോദിയയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് CBI

ഡല്‍ഹി ഉപമുഖ്യമന്ത്രി  മനീഷ് സിസോദിയയ്ക്കെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി  സിബിഇ. ഡൽഹി സർക്കാരിന്‍റെ  എക്സൈസ് നയത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണവുമായി  ബന്ധപ്പെട്ട് മനീഷ് സിസോദിയയുടെ ബാങ്ക് ലോക്കറുകള്‍ CBI പരിശോധിച്ചു.

Written by - Zee Malayalam News Desk | Last Updated : Aug 30, 2022, 01:16 PM IST
  • മനീഷ് സിസോദിയയുടെ ഗാസിയാബാദിലെ PNB ബ്രാഞ്ചിലെ ലോക്കറിൽ CBI പരിശോധന നടത്തി.
Delhi Excise Scam: അഴിമതിക്കേസിൽ മനീഷ് സിസോദിയയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് CBI

New Delhi: ഡല്‍ഹി ഉപമുഖ്യമന്ത്രി  മനീഷ് സിസോദിയയ്ക്കെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി  സിബിഇ. ഡൽഹി സർക്കാരിന്‍റെ  എക്സൈസ് നയത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണവുമായി  ബന്ധപ്പെട്ട് മനീഷ് സിസോദിയയുടെ ബാങ്ക് ലോക്കറുകള്‍ CBI പരിശോധിച്ചു.

മനീഷ് സിസോദിയയുടെ ഗാസിയാബാദിലെ PNB ബ്രാഞ്ചിലെ ലോക്കറിൽ CBI പരിശോധന നടത്തി.  ഡൽഹി സർക്കാരിന്‍റെ  എക്‌സൈസ് നയം 2021-22 നടപ്പാക്കിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ ഒന്നാം പ്രതിയാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. 

Also Read:  Manish Sisodiya Update: തനിക്കും "ഓഫര്‍" ലഭിച്ചിരുന്നതായി മനീഷ് സിസോദിയ 

ഗാസിയാബാദിലെ PNB ബ്രാഞ്ചില്‍ പരിശോധനയ്ക്കായി 5 CBI ഉദ്യോഗസ്ഥരാണ് എത്തിയത്.  പരിശോധനാ സമയത്ത്  മനീഷ് സിസോദിയയും ഭാര്യയും ബാങ്കില്‍ ഹാജരായിരുന്നു.  

Also Read:  Manish Sisodia: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിൽ CBI റെയ്ഡ്

അതേസമയം, CBI നടത്തുന്ന പരിശോധനയെ മനീഷ്  സിസോദിയ സ്വാഗതം ചെയ്തു.  "ബാങ്ക് ലോക്കര്‍ പരിശോധിക്കാന്‍ സിബിഐ വരുന്നു. ആഗസ്ത് 19-ന് വീട്ടില്‍ 14 മണിക്കൂർ നീണ്ട റെയ്ഡിനിടെ അവർക്ക് ഒന്നും കണ്ടെത്തിയില്ല. ലോക്കറിലും അവർക്ക് ഒന്നും കണ്ടെത്താനാകില്ല, സിബിഐയെ സ്വാഗതം ചെയ്യുന്നു. അന്വേഷണത്തിൽ ഞാനും എന്‍റെ കുടുംബവും പൂർണ സഹകരണം നൽകും. ." മനീഷ് സിസോദിയ ട്വീറ്റില്‍  കുറിച്ചു.  

കഴിഞ്ഞ ആഗസ്റ്റ് 19നാണ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് CBI ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയില്‍ റെയ്ഡ് നടത്തിയത്.  സിസോദിയയുടെ വസതി ഉൾപ്പെടെ 31 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു.
 
അതേസമയം സംസ്ഥാന സർക്കാരുകളെ ഇല്ലാതാക്കാൻ ബിജെപി ഒരു സീരിയല്‍  കൊലയാളിയെപ്പോലെ പ്രവർത്തിക്കുകയാണെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാൾ    ആരോപിക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News