IPL 2025 Auction: 15 കളിക്കാർ, ലേലത്തിൽ തിളങ്ങി റിഷഭ് പന്ത്; ലഖ്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്

IPL Auction Rishabh Pant Price: രജിസ്റ്റർ ചെയ്ത 1574 പേരിൽ നിന്നായി 574 പേരുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഓരോ ടീമിനും ചിലവിടാൻ കഴിയുന്ന തുക 120 കോടി രൂപയാണ്.

Written by - Zee Malayalam News Desk | Last Updated : Nov 24, 2024, 06:59 PM IST
  • ശ്രേയസ് അയ്യർ 25.75 കോടി രൂപയ്ക്ക് മുകളിൽ ലേലത്തുക എത്തിയ ആദ്യ ഇന്ത്യൻ താരമായി
  • 26.75 കോടി രൂപ നേടി ശ്രേയസ് അയ്യർ റെക്കോർഡ് സൃഷ്ടിച്ച് നിമിഷങ്ങൾക്കുള്ളിൽ റിഷഭ് പന്ത് റെക്കോർഡ് തിരുത്തി
IPL 2025 Auction: 15 കളിക്കാർ, ലേലത്തിൽ തിളങ്ങി റിഷഭ് പന്ത്; ലഖ്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്

ജിദ്ദ: ഐപിഎൽ ക്രിക്കറ്റ് മെ​ഗാ താരലേലം ജിദ്ദയിൽ ആരംഭിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിലായി രണ്ട് ദിവസങ്ങളിലായാണ് ജിദ്ദയിലെ അൽ അബാദേയ് അൽ ജോഹർ തിയേറ്ററിൽ ലേലം നടക്കുന്നത്. മല്ലികാ ​സാ​ഗറാണ് ലേലം നിയന്ത്രിച്ചത്. രജിസ്റ്റർ ചെയ്ത 1574 പേരിൽ നിന്നായി 574 പേരുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഓരോ ടീമിനും ചിലവിടാൻ കഴിയുന്ന തുക 120 കോടി രൂപയാണ്.

2025ലെ ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റിനായുള്ള ഒന്നാം മാർക്യൂ സെറ്റിൽ തന്നെ ലേലത്തുകയിലെ ഐപിഎൽ റെക്കോർഡുകൾ രണ്ട് തവണ തിരുത്തപ്പെട്ടു. ശ്രേയസ് അയ്യർ 25.75 കോടി രൂപയ്ക്ക് മുകളിൽ ലേലത്തുക എത്തിയ ആദ്യ ഇന്ത്യൻ താരമായി. 26.75 കോടി രൂപ നേടി ശ്രേയസ് അയ്യർ റെക്കോർഡ് സൃഷ്ടിച്ച് നിമിഷങ്ങൾക്കുള്ളിൽ റിഷഭ് പന്ത് റെക്കോർഡ് തിരുത്തി.

ALSO READ: 10 ടീമുകൾ 577 കളിക്കാർ; മെഗാ താരലേലത്തിന് തുടക്കം

27 കോടി രൂപയ്ക്കാണ് ലഖ്നൗ സൂപ്പ‍ർ ജയന്റ്സ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ റിഷഭ് പന്തിനെ ടീമിലെത്തിച്ചത്. രണ്ട് കോടി രൂപ അടിസ്ഥാന തുകയുണ്ടായിരുന്ന അർഷദീപ് സിം​ഗിനെ 18 കോടിക്ക് പഞ്ചാബ് നിലനിർത്തി. ​26.75 കോടിയ്ക്ക് പഞ്ചാബ് കിങ്സ് ശ്രേയസ് അയ്യരെ സ്വന്തമാക്കി.

മിച്ചൽ സ്റ്റാർക്കിന്റെ കഴിഞ്ഞ ലേലത്തിലെ തുക മറികടന്നായിരുന്നു ശ്രേയസ് അയ്യരുടെ നേട്ടം. മിനുറ്റുകൾക്കുള്ളിൽ ശ്രേയസ് അയ്യരുടെ റെക്കോർഡും തിരുത്തപ്പെട്ടു. 27 കോടിയെന്ന റെക്കോർഡ് തുകയ്ക്കാണ് റിഷഭ് പന്ത് ലഖ്നൗ സൂപ്പർ ജയന്റ്സിൽ എത്തിയത്.

ചെന്നൈ സൂപ്പർ കിങ്സ്

ഡെവോൺ കോൺവേ- 6.25 കോടി
രാഹുൽ ത്രിപതി- 3.40 കോടി

ഡൽഹി ക്യാപിറ്റൽസ്

കെഎൽ രാഹുൽ- 14 കോടി
മിച്ചൽ സ്റ്റാർക്- 11.75 കോടി
ഹാരി ബ്രൂക്ക്- 6.25 കോടി

​ഗുജറാത്ത് ടൈറ്റൻസ്

ജോസ് ബട്ലർ- 15.75 കോടി
മുഹമ്മദ് സിറാജ്- 12.25 കോടി
കാ​ഗിസോ റബാഡ- 10.75 കോടി

ലഖ്നൗ സൂപ്പർ ജയന്റ്സ്

റിഷഭ് പന്ത്- 27 കോടി
ഡേവിഡ് മില്ലർ- 7.50 കോടി
ഐഡൻ മാർക്റം- 2 കോടി

പഞ്ചാബ് കിങ്സ്

ശ്രേയസ് അയ്യർ- 26.75 കോടി
യുസ്വേന്ദ്ര ചാഹൽ- 18 കോടി
അർഷദീപ് സിം​ഗ്- 18 കോടി

റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു

ലിയാം ലിവിങ്സ്ടൺ- 8.75 കോടി

സൺറൈസേഴ്സ് ഹൈദരാബാദ്

മുഹമ്മദ് ഷമി- 10 കോടി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News