Walayar Case : വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് കോടതി; സിബിഐ കുറ്റപത്രം തള്ളി

Walayar Case :  സിബിഐയുടെ കുറ്റപത്രത്തിലും പെൺകുട്ടികളുടേത് ആത്മഹത്യ തന്നെയാണെന്നാണ് പറഞ്ഞിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 10, 2022, 01:06 PM IST
  • പെൺകുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതി കുറ്റപത്രം തള്ളി പുനരന്വേഷണത്തിന് ഉത്തരവിട്ടത്.
  • സിബിഐയുടെ കുറ്റപത്രത്തിലും പെൺകുട്ടികളുടേത് ആത്മഹത്യ തന്നെയാണെന്നാണ് പറഞ്ഞിരിക്കുന്നത്.
  • ക്രൈം ബ്രാഞ്ച് സമർപ്പിച്ചതിന് സമാനമായ കുറ്റപത്രം തന്നെയാണ് സിബിഐയും കേസിൽ സമർപ്പിച്ചിരിക്കുന്നത്.
 Walayar Case :  വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് കോടതി; സിബിഐ കുറ്റപത്രം തള്ളി

പാലക്കാട്: വാളയാറിൽ രണ്ട് പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം കോടതി തള്ളി. കൂടാതെ കേസിന്റെ പുനരന്വേഷണത്തിനും പോക്സോ കോടതി ഉത്തരവിട്ടിട്ടുണ്ട്. പെൺകുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതി കുറ്റപത്രം തള്ളി പുനരന്വേഷണത്തിന് ഉത്തരവിട്ടത്. സിബിഐയുടെ കുറ്റപത്രത്തിലും പെൺകുട്ടികളുടേത് ആത്മഹത്യ തന്നെയാണെന്നാണ് പറഞ്ഞിരിക്കുന്നത്. ക്രൈം ബ്രാഞ്ച് സമർപ്പിച്ചതിന് സമാനമായ കുറ്റപത്രം തന്നെയാണ് സിബിഐയും കേസിൽ സമർപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കുട്ടികളുടെ 'അമ്മ സംഭവത്തിൽ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഈ ആവശ്യം പരിഗണിച്ചാണ് സിബിഐയുടെ  കുറ്റപത്രം കോടതി തള്ളിയത്.

മരണപ്പെട്ട കുട്ടികളുടെ അമ്മയുടെ ആവശ്യത്തെ തുടർന്നും, സർക്കാരിന്റെ തീരുമാനത്തെ തുടർന്നുമാണ് കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറിയത്. എന്നാൽ സംഭവത്തിൽ ക്രൈം ബ്രാഞ്ച് കണ്ടെത്തിയതിന് സമാനമായ കാര്യങ്ങളാണ് സിബിഐയ്ക്കും കണ്ടെത്താൻ കഴിഞ്ഞത്. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ഉദ്യോഗസ്ഥർ  ഡമ്മി പരീക്ഷണം ഉൾപ്പടെ നടത്തിയിരുന്നു. കൂടാതെ സിബിഐയിലെ തന്നെ മറ്റൊരു ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നും കുട്ടികളുടെ 'അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: Walayar Case : വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണ കേസിൽ സിബിഐ ഇന്ന് മാതാപിതാക്കളുടെ മൊഴി എടുക്കും

പതിമുന്നും ഒന്‍പതും വയസുള്ള സഹോദരങ്ങളായ ദളിത് പെണ്‍കുട്ടികളെ 2017 ജനുവരിയിലും മാര്‍ച്ചിലുമാണ്  അവിശ്വസനീയമായ സാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂത്ത പെൺകുട്ടിയെ ജനുവരി 13നും ഇളയകുട്ടിയെ മാര്‍ച്ച് നാലിനുമാണ് വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രണ്ട് പേരും ലൈംഗിക അതിക്രമണങ്ങള്‍ക്ക് ഇരയായതായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. അതേസമയം കേസിലെ പ്രതികൾ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News