പട്ന: സിബിഐ മരിച്ചതായി പ്രഖ്യാപിച്ച 80കാരി ജീവനോടെ കോടതിയിൽ ഹാജരായി. ബിഹാറിലെ മുസാഫർപൂരിലുള്ള എംപി എംഎൽഎ കോടതിയിലാണ് ഈ സംഭവം നടക്കുന്നത്. 2016 മെയ് 13 ന് സിവാനിൽ വെച്ച് മാധ്യമപ്രവർത്തകൻ രാജ്ദിയോ രഞ്ജനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ബദാമി ദേവിയാണ് കോടതിയിൽ ഹാജരായത്. ഇവർ മരിച്ചതായി സിബിഐ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. തന്റെ വോട്ടർ ഐഡി കാർഡും പാൻ കാർഡും ഉൾപ്പെടെ ബദാമി ദേവി കോടതിയിൽ ഹാജരാക്കി.
2016 മെയ് 13നാണ് മാധ്യമ പ്രവർത്തകൻ രഞ്ജൻ സിവ ടൗണിലെ പച്ചക്കറി മാർക്കറ്റിൽ വെടിയേറ്റ് കൊല്ലപ്പെടുന്നത്. തുടർന്ന് കേസിലെ പ്രധാന സാക്ഷിയായ ബദാമി ദേവിയെ വിസ്തരിക്കുന്നതിനായി കോടതി ഇവർക്ക് സമൻസ് അയച്ചു. എന്നാൽ ബദാമി ദേവി മരിച്ചെന്ന് കാണിച്ച് മെയ് 24ന് സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
സിബിഐയുടെ റിപ്പോർട്ടിനെ കുറിച്ച് വാർത്തകളിലൂടെയാണ് ബദാമി അറിയുന്നത്. താൻ മരിച്ചുവെന്ന് സിബിഐ റിപ്പോർട്ട് സമർപ്പിച്ചത് തന്നിൽ ഞെട്ടൽ ഉളവാ്കിയെന്ന് അവർ പറഞ്ഞു. തുടർന്ന് ബദാമി കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ താൻ പ്രധാന സാക്ഷി ആണെങ്കിലും ആരും തന്നെ കാണാനോ തന്റെ മൊഴിയെടുക്കാനോ വന്നില്ലെന്ന് അവർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...