മോശം ഭക്ഷണ ശീലങ്ങളും തെറ്റായ ജീവിതശൈലിയും ഉയർന്ന കൊളസ്ട്രോളിന് കാരണമാകാം. രോഗലക്ഷണങ്ങളൊന്നുമില്ലാതെ ഈ ആരോഗ്യപ്രശ്നം ഉണ്ടാകാം. ഇത് സാവധാനത്തിൽ രക്ത ധമനികളിൽ ബ്ലോക്ക് ഉണ്ടാകുന്നതിന് കാരണമാകുന്നു.
ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ അഥവാ നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) പുതിയ കോശങ്ങളുടെ ഉൽപാദനത്തിനും രക്തപ്രവാഹത്തിനും ആവശ്യമാണ്. മോശം കൊളസ്ട്രോളിനെ ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) എന്ന് വിളിക്കുന്നു. എൽഡിഎൽ കൊളസ്ട്രോൾ ആരോഗ്യത്തിന് ദോഷം ചെയ്യും.
High Cholesterol: കൊളസ്ട്രോളിന്റെ അളവ് അമിതമായി വർധിക്കുന്നത് കാഴ്ച തകരാറിലേക്ക് നയിക്കും. ഇത് ശ്രദ്ധയിൽപ്പെടാതെ പോയാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
ദ ജേണൽ ഓഫ് ന്യൂട്രീഷൻ പ്രസിദ്ധീകരിച്ച ഒരു പഠനം പ്രകാരം സ്ഥിരമായി ബദാമും, ബദാം എണ്ണയും സ്ഥിരമായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും, നല്ല കൊളസ്ട്രോൾ കൂട്ടാനും സഹായിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.