Cholesterol: ഉയർന്ന കൊളസ്ട്രോൾ കൊണ്ട് കഷ്ടപ്പെടുന്നോ? ഇതാ കൊളസ്ട്രോൾ കുറയ്ക്കാനുള്ള വഴികൾ

Cholesterol: കൊളസ്ട്രോൾ കുറയ്ക്കാൻ നിരവധി മരുന്നുകൾ ഉണ്ടെങ്കിലും, പ്രകൃതിദത്തമായ രീതിയിലും കൊളസ്ട്രോൾ കുറയ്ക്കാൻ സാധിക്കും.

Written by - Zee Malayalam News Desk | Last Updated : Aug 21, 2022, 11:37 AM IST
  • കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള ആദ്യപടി അമിതഭാരമോ അമിതവണ്ണമോ ഒഴിവാക്കുക എന്നതാണ്
  • ആമാശയത്തിന് ചുറ്റുമുള്ള അധിക കൊഴുപ്പിന്റെ ഫലമായി കൊളസ്ട്രോളിന്റെ അളവ് ഉയർന്നതായിരിക്കും
  • ശരീരഭാരം കുറയ്ക്കണമെങ്കിൽ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്
Cholesterol: ഉയർന്ന കൊളസ്ട്രോൾ കൊണ്ട് കഷ്ടപ്പെടുന്നോ? ഇതാ കൊളസ്ട്രോൾ കുറയ്ക്കാനുള്ള വഴികൾ

ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ അഥവാ നല്ല കൊളസ്‌ട്രോൾ (എച്ച്‌ഡിഎൽ) പുതിയ കോശങ്ങളുടെ ഉൽപാദനത്തിനും രക്തപ്രവാഹത്തിനും ആവശ്യമാണ്. മോശം കൊളസ്ട്രോളിനെ ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) എന്ന് വിളിക്കുന്നു. എൽഡിഎൽ കൊളസ്ട്രോൾ ആരോ​ഗ്യത്തിന് ദോഷം ചെയ്യും. ഇത് രക്തകോശങ്ങളിൽ അടിഞ്ഞുകൂടിയാൽ രക്തപ്രവാഹം മന്ദഗതിയിലാകുകയോ പൂർണ്ണമായി നിലയ്ക്കുകയോ ചെയ്യും. ഇത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും ഇടയാക്കും. കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണെങ്കിൽ, ആരോ​ഗ്യ വി​ദ​ഗ്ധനെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. കൊളസ്ട്രോൾ കുറയ്ക്കാൻ നിരവധി മരുന്നുകൾ ഉണ്ടെങ്കിലും, പ്രകൃതിദത്തമായ രീതിയിലും കൊളസ്ട്രോൾ കുറയ്ക്കാൻ സാധിക്കും.

കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള ആദ്യപടി അമിതഭാരമോ അമിതവണ്ണമോ ഒഴിവാക്കുക എന്നതാണ്. ആമാശയത്തിന് ചുറ്റുമുള്ള അധിക കൊഴുപ്പിന്റെ ഫലമായി കൊളസ്ട്രോളിന്റെ അളവ് ഉയർന്നതായിരിക്കും. ഇത് ധമനികളെയും രക്തകോശങ്ങളെയും പ്രതികൂലമായി ബാധിച്ചേക്കാം. ശരീരഭാരം കുറയ്ക്കണമെങ്കിൽ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടത് പ്രധാനമാണ്. പാക്കേജുചെയ്ത ഭക്ഷണങ്ങൾ, അമിതമായ ഉപ്പ്, അമിതമായ പഞ്ചസാര എന്നിവ കഴിക്കരുത്.

ALSO READ: Novavax COVID Vaccine: നോവാവാക്‌സ് കോവിഡ് വാക്‌സിന് കുട്ടികളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകി യുഎസ്

ആപ്പിൾ, ബീൻസ്, ഓട്സ് എന്നിവയെല്ലാം രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. സാൽമൺ, വാൽനട്ട്, ഫ്ളാക്സ് സീഡ് എന്നിവ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നു. അവ ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും ആരോഗ്യത്തിന് വളരെ നല്ലതാണ്. പുകവലി ഒഴിവാക്കുന്നത് ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. പുകവലി നിർത്തുന്നത് രക്തചംക്രമണം വർധിക്കാനും എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർധിക്കാനും സഹായിക്കും. പുകവലി ഉപേക്ഷിച്ച ഒരാൾക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത പകുതിയായി കുറയുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 

കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് ദിവസം മുഴുവൻ കൂടുതൽ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടത് അത്യാവശ്യമാണ്. നൃത്തം, നടത്തം, നീന്തൽ, സൈക്ലിംഗ് എന്നിങ്ങനെ വിവിധ തരത്തിൽ വ്യായാമം ചെയ്യാം. കൂടുതൽ സമയവും ഇരുന്ന് ജോലി ചെയ്യുന്നവർ ചെറിയ ഇടവേളകളിൽ നടക്കേണ്ടത് പ്രധാനമാണ്. ഓരോ 30 മിനിറ്റിലും എഴുന്നേറ്റ് കുറച്ച് ദൂരം നടക്കുക. വ്യായാമം രക്തത്തിലെ എച്ച്ഡിഎൽ അളവ് ഉയർത്തുന്നതിനും രക്തത്തിലെ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. മദ്യപാനം കൊളസ്ട്രോളിന്റെ അളവ് ഉയരാൻ ഇടയാക്കും. ദിവസവും അമിതമായി മദ്യം കഴിച്ചാൽ ശരീരത്തിലെ കൊളസ്ട്രോൾ അളവ് വലിയ രീതിയിൽ ഉയരാൻ കാരണമാകും. മദ്യപാനം കുറയ്ക്കുന്നത് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയാൻ സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News