ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ അഥവാ നല്ല കൊളസ്‌ട്രോൾ (എച്ച്‌ഡിഎൽ) പുതിയ കോശങ്ങളുടെ ഉൽപാദനത്തിനും രക്തപ്രവാഹത്തിനും ആവശ്യമാണ്. മോശം കൊളസ്ട്രോളിനെ ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) എന്ന് വിളിക്കുന്നു. എൽഡിഎൽ കൊളസ്ട്രോൾ ആരോഗ്യത്തിന് ദോഷം ചെയ്യും.
കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള ആദ്യപടി അമിതഭാരമോ അമിതവണ്ണമോ ഒഴിവാക്കുക എന്നതാണ്.
ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടത് പ്രധാനമാണ്. പാക്കേജുചെയ്ത ഭക്ഷണങ്ങൾ, അമിതമായ ഉപ്പ്, അമിതമായ പഞ്ചസാര എന്നിവ കഴിക്കരുത്.
പുകവലി ഒഴിവാക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. പുകവലി ഉപേക്ഷിച്ച ഒരാൾക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത പകുതിയായി കുറയുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് ദിവസം മുഴുവൻ കൂടുതൽ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടത് അത്യാവശ്യമാണ്. നൃത്തം, നടത്തം, നീന്തൽ, സൈക്ലിംഗ് എന്നിങ്ങനെ വിവിധ തരത്തിൽ വ്യായാമം ചെയ്യാം.
മദ്യപാനം കൊളസ്ട്രോളിന്റെ അളവ് ഉയരാൻ ഇടയാക്കും. മദ്യപാനം കുറയ്ക്കുന്നത് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയാൻ സഹായിക്കും.