Bad Cholesterol: ഈ 5 ശീലങ്ങള്‍ ഒഴിവാക്കിയാല്‍ ചീത്ത കൊളസ്ട്രോളിനോട് പറയാം ബൈ ബൈ

 

Written by - Zee Malayalam News Desk | Last Updated : Mar 29, 2022, 04:52 PM IST
  • കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞുകൂടി ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുത്തും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.
  • നമ്മുടെ ചില മോശം ശീലങ്ങളാണ് കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണമാകുന്നത്.
Bad Cholesterol: ഈ 5 ശീലങ്ങള്‍ ഒഴിവാക്കിയാല്‍ ചീത്ത കൊളസ്ട്രോളിനോട് പറയാം ബൈ ബൈ

 

Health Tips: ഇന്ന് പലരിലും കണ്ട് വരുന്ന ജീവിതശെലി രോ​ഗങ്ങളിലൊന്നാണ് വര്‍ധിച്ച കൊളസ്‌ട്രോള്‍. ശരീരത്തില്‍ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോള്‍ ഗുണങ്ങളാണ് വരുത്തുന്നതെങ്കില്‍ ചീത്ത കൊളസ്ട്രോള്‍ അപകടം  ക്ഷണിച്ചുവരുത്തും. എന്നാല്‍, ചീത്ത കൊളസ്ട്രോള്‍ അഥവാ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയാനും പാടില്ല.  

കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞുകൂടി   ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുത്തും.  ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കും.  

എന്നാല്‍, നിങ്ങള്‍ക്കറിയുമോ? നമ്മുടെ ചില മോശം ശീലങ്ങളാണ്  കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണമാകുന്നത്.  ചീത്ത കൊളസ്ട്രോള്‍ വര്‍ദ്ധിക്കാന്‍ കാരണമാക്കുന്ന ആ ശീലങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം... 

Also Read:   Belly Fat : ജിമ്മില്‍ പോകാതെ കുടവയര്‍ കുറയ്ക്കാം... രാവിലെ ഈ 5 കാര്യങ്ങൾ ചെയ്താൽ മതി...!!

1. അനാരോഗ്യകരമായ ഭക്ഷണക്രമം (Unhealthy food habits)  

നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിയ്ക്കുന്നുണ്ടോ എന്ന കാര്യം ശ്രദ്ധിക്കണം.  അമിതമായ സാച്ചുറേറ്റഡ് അല്ലെങ്കിൽ ട്രാൻസ് ഫാറ്റ് ഭക്ഷണത്തില്‍  ഉൾപ്പെടുത്തിയാല്‍ ഇത് ചീത്ത കൊളസ്ട്രോൾ  (Bad Cholesterol) അതിവേഗം വർദ്ധിക്കാന്‍ ഇടയാക്കും. മാംസാഹാരം, പാക്ക് ചെയ്ത ഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ എന്നിവയിൽ ഇത്തരത്തിലുള്ള കൊഴുപ്പ് കൂടുതല്‍ കാണപ്പെടുന്നു. ഹൃദ്രോഗം ഒഴിവാക്കണമെങ്കിൽ ഇത്തരം ഭക്ഷണശീലങ്ങൾ ഇന്ന് തന്നെ ഒഴിവാക്കുക.

2. ശരീരഭാരം  വര്‍ദ്ധിക്കുന്നത് ശ്രദ്ധിക്കാതിരിയ്ക്കുക (Do not ingonre incresing body weight) 
  
ഒരു പക്ഷെ നിങ്ങള്‍ക്ക് പതിവായി ശരീരഭാരം പരിശോധിക്കുന്ന  ശീലം ഉണ്ടാകില്ല. എന്നാല്‍, ശരീരഘടനയില്‍ വരുന്ന മാറ്റങ്ങളില്‍നിന്നും, അതായത് അരക്കെട്ടിന് ചുറ്റുമുള്ള ഭാഗത്ത് കൊഴുപ്പ് അടിയുന്നത് നമുക്ക് മനസിലാക്കാന്‍ സാധിക്കും.  ഇത് ജാഗ്രത പാലിക്കേണ്ട  സമയമാണ്. നിങ്ങളുടെ ഉയരത്തിനനുസരിച്ച് ശരീരഭാരം എത്രയുണ്ടാകണം എന്ന്  കണ്ടെത്തി  അത് നിയന്ത്രിച്ചു നിര്‍ത്തുക. അമിതവണ്ണമാണ് പല രോഗങ്ങളുടെയും മൂലകാരണം എന്ന കാര്യം മറക്കാതിരിയ്ക്കുക.  

Also Read:  തടി കുറയ്ക്കണോ? പ്രഭാത ഭക്ഷണത്തിൽ ഇതിൽ ഏതെങ്കിലും ഒന്ന് ഉൾപ്പെടുത്തു, വയറിലെ കൊഴുപ്പും ഉരുകും!

3. വ്യായാമം ചെയ്യാതിരിയ്ക്കുക (No regular exercise leads to increase in bad Cholestrol) 

ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ ശരിയായ രീതിയില്‍ വ്യായാമം ചെയ്യാന്‍ ആര്‍ക്കും തന്നെ വേണ്ടത്ര സമയം കിട്ടാറില്ല. എന്നാല്‍, ഒട്ടും വ്യായാമം ചെയ്യാതിരുന്നാലോ? കൊളസ്ട്രോള്‍ വര്‍ദ്ധിക്കും,  പിന്നീട് രോഗങ്ങളുടെ നീണ്ട നിരയായിരിയ്ക്കും ഫലം.  കൊളസ്ട്രോൾ വർദ്ധിക്കാതിരിക്കാന്‍  ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. ഇത് മൊത്തത്തിലുള്ള ഫിറ്റ്നസ് നിലനിർത്താൻ സഹായിക്കും. 

4. പുകവലി  ( Do not Smoke) 

സിഗരറ്റ് പുകച്ച് പുക കൊണ്ടുള്ള  വളയമുണ്ടാക്കി ഹീറോയാകുന്നത് യുവാക്കള്‍ക്ക് പ്രിയമുള്ള സംഗതിയാണ്. എന്നാല്‍,  ഇത്  ഒഴിവാക്കാനാവാത്ത  ഒരു ശീലമായി മാറാന്‍ അധിക സമയം  വേണ്ട.  പുകവലി ശീലം ശരീരത്തില്‍  ചീത്ത കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു.  ഇത് ക്രമേണ ഹൃദ്രോഗത്തിലേയ്ക്ക് വഴി തെളിക്കുന്നു. 

5. മദ്യപാനം (Do not consume alcohol) 

മദ്യപാനം ഏതൊരു വ്യക്തിയെയും കുടുംബത്തെയും  നശിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല. അമിതമായ മദ്യപാനം കരളിനെ തകരാറിലാക്കുക മാത്രമല്ല, ചീത്ത കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യും. അതിനാല്‍, മദ്യപാനശീലം എത്രയും പെട്ടെന്ന് ഒഴിവാക്കുക.  ഇതൂ നിങ്ങളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News