High Cholestrol : ശരീരത്തിൽ കൊളസ്‌ട്രോൾ കൂടുന്നതിന്റെ ലക്ഷണങ്ങൾ

High Cholesterol Warning Sign : ശരീരത്തിൽ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടിയാണ് ഉണ്ടാകുന്ന ഒരു പ്രധാന ലക്ഷണമാണ് നെഞ്ച് വേദന. 

Written by - Zee Malayalam News Desk | Last Updated : Nov 7, 2022, 05:13 PM IST
  • ഉയർന്ന കൊളസ്ട്രോളിനെ "നിശബ്ദ കൊലയാളി" എന്ന് വിളിക്കാറുണ്ട്.
  • രണ്ടു തരം കൊളസ്ട്രോൾ ഉണ്ട്. നല്ല കൊളസ്ട്രോൾ അഥവാ എച്‍.ഡി.എൽ കൊളസ്ട്രോൾ, ചീത്ത കൊളസ്ട്രോൾ അഥവാ എൽ.ഡി.എൽ കൊളസ്ട്രോൾ.
  • ശരീരത്തിൽ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടിയാണ് ഉണ്ടാകുന്ന ഒരു പ്രധാന ലക്ഷണമാണ് നെഞ്ച് വേദന.
High Cholestrol : ശരീരത്തിൽ കൊളസ്‌ട്രോൾ കൂടുന്നതിന്റെ ലക്ഷണങ്ങൾ

 ഇപ്പോൾ വളരെയധികം കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് ശരീരത്തിൽ കൊളസ്‌ട്രോൾ അടിഞ്ഞ് കൂടുന്നത്. ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് കൊളസ്ട്രോൾ ആവശ്യമാണ്. എന്നാൽ ക്രമാതീതമായി ശരീരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഉയർന്ന കൊളസ്ട്രോളിനെ "നിശബ്ദ കൊലയാളി" എന്ന് വിളിക്കാറുണ്ട്. രണ്ടു തരം കൊളസ്ട്രോൾ ഉണ്ട്. നല്ല കൊളസ്ട്രോൾ അഥവാ എച്‍.ഡി.എൽ കൊളസ്ട്രോൾ, ചീത്ത കൊളസ്ട്രോൾ അഥവാ  എൽ.ഡി.എൽ കൊളസ്ട്രോൾ. ശരീരത്തിലെ ആരോഗ്യകരമായ കോശങ്ങളുടെ രൂപീകരണത്തിന്, രക്തത്തിലെ നല്ല കൊളസ്ട്രോളിന്‍റെ  അളവ് നിലനിർത്തേണ്ടത് ആവശ്യമാണ്.  രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്‍റെ അളവ്‌  നിശ്ചിതപരിധിയിൽ കൂടുന്നതാണ് രോഗങ്ങൾക്ക് കാരണമാകുന്നത്. 

ശരീരത്തിൽ കൊളസ്‌ട്രോൾ കൂടുന്നതിന്റെ ലക്ഷണങ്ങൾ 

നെഞ്ച് വേദന

ശരീരത്തിൽ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടിയാണ് ഉണ്ടാകുന്ന ഒരു പ്രധാന ലക്ഷണമാണ് നെഞ്ച് വേദന. നിങ്ങൾക്ക് നെഞ്ച് വേദന ഉണ്ടാകുകയാണെങ്കിൽ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകനെ കാണുക. നിങ്ങളുടെ നെഞ്ചുവേദന ദിവസങ്ങളോളം നീണ്ട് നിൽക്കുകയാണെങ്കിൽ അത് ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം.

ALSO READ: High Cholesterol: ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ അധികമാണോ? കണ്ണുകൾ തരും ഈ സൂചനകൾ

ശരീരഭാരം വർധിക്കും 

ശരീരത്തിൽ ചീത്ത കൊളസ്‌ട്രോൾ അടിഞ്ഞ് കൂടുന്നത് അമിതമായി ശരീര ഭാരം വർധിക്കാൻ കാരണമാകും. ഈ പ്രശ്നം ശ്രദ്ധയിൽ പെട്ടാൽ വ്യായാമം ചെയ്യാനും ആരോഗ്യ പൂർണമായ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം.

 ത്വക്കിന് നിറവ്യത്യാസം ഉണ്ടാകും

കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് മൂലം ത്വക്കിലേക്കുള്ള രക്തയോട്ടം   കുറയും. ഇത് മൂലം കോശങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെയാകും. ഇത് ത്വക്കിന്റെ നിറത്തിൽ മാറ്റങ്ങൾ ഉണ്ടാക്കും. നിങ്ങൾ കാൽ ഉയർത്തുമ്പോൾ നിങ്ങളുടെ കാലിന്റെ നിറം മങ്ങുകയോ കാലുകൾ താഴ്ത്തിയിട്ട് ഇരിക്കുമ്പോൾ കാലുകളുടെ നിറം നീലയാകുകയോ ചെയ്യുകയാണെങ്കിൽ ശ്രദ്ധിക്കണം.

കാലു വേദന 

കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നതിന്റെ മറ്റൊരു ലക്ഷണമാണ് കാൽ വേദന. കാലിലേക്ക് രക്തയോട്ടം കുറയുന്നതും ആവശ്യത്തിന് ഓക്സിജൻ എത്താത്തതുമാണ് ഇതിന് കാരണമാകുന്നത്. ഇതുമൂലം കാലിന് ഭാരം തോന്നുകയും, ക്ഷീണം തോന്നുകയും ചെയ്യും. നടത്തം, ഓട്ടം, പടികൾ കയറുക എന്നീ സമയത്തൊക്കെ കാലുകൾക്ക് വേദനയുണ്ടാകും. അതിനാൽ തന്നെ ഇത്തരത്തിൽ വേദനയുണ്ടാകുകയാണെങ്കിൽ ശ്രദ്ധിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News