High Cholesterol: ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ ഈ വ്യായാമങ്ങൾ ശീലമാക്കാം

മോശം ഭക്ഷണ ശീലങ്ങളും തെറ്റായ ജീവിതശൈലിയും ഉയർന്ന കൊളസ്ട്രോളിന് കാരണമാകാം. രോഗലക്ഷണങ്ങളൊന്നുമില്ലാതെ ഈ ആരോഗ്യപ്രശ്നം ഉണ്ടാകാം. ഇത് സാവധാനത്തിൽ രക്ത ധമനികളിൽ ബ്ലോക്ക് ഉണ്ടാകുന്നതിന് കാരണമാകുന്നു.

  • Aug 27, 2022, 18:42 PM IST
1 /4

ഏതാനും കിലോമീറ്റർ ജോ​ഗിങ് ചെയ്യുന്നത് ഫലപ്രദമായി കൊളസ്ട്രോൾ കുറയ്ക്കും. ആർക്കൈവ്‌സ് ഓഫ് ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച 2013 ലെ പഠനമനുസരിച്ച്, ജോ​ഗിങ് ചെയ്യുന്നവരുടെ ചീത്ത കൊളസ്ട്രോൾ നില വളരെ കുറഞ്ഞതായി കണ്ടെത്തി. അവരുടെ രക്തസമ്മർദ്ദവും ഗണ്യമായി മെച്ചപ്പെട്ടു.

2 /4

മികച്ച ആരോ​ഗ്യത്തിന് പ്രത്യേകിച്ച് പ്രായമായവർക്ക് നടത്തം വളരെ മികച്ച വ്യായാമമാണ്.

3 /4

അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, സൈക്ലിങ് ചെയ്യുന്നവർക്ക് ഉയർന്ന കൊളസ്ട്രോൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് കാണിക്കുന്നു.

4 /4

സന്ധികളെ മികച്ച രീതിയിൽ സംരക്ഷിക്കുന്ന എയറോബിക് പ്രവർത്തനമാണ് നീന്തൽ. ശരീരഭാരം, ശരീരത്തിലെ കൊഴുപ്പ് വിതരണം, എൽഡിഎൽ കൊളസ്ട്രോൾ എന്നിവയുടെ കാര്യത്തിൽ നീന്തൽ നടത്തത്തെക്കാൾ മികച്ചതാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

You May Like

Sponsored by Taboola