Samsung Galaxy M32 5G : സാംസങ് ഗാലക്സി എം 32 5ജി ഇന്ന് മുതൽ ഇന്ത്യയിൽ വിൽപന ആരംഭിക്കുന്നു

 ആമസോണിലൂടെയും സാംസങിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയുമാണ് ഫോണിന്റെ വില്പന ആരംഭിക്കുന്നത്. ആമസോൺ ഫോണിന് വിവിധ ഡിസ്‌കൗണ്ട് ഓഫറുകളും നൽകുന്നുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Sep 2, 2021, 02:36 PM IST
  • ആമസോണിലൂടെയും സാംസങിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയുമാണ് ഫോണിന്റെ വില്പന ആരംഭിക്കുന്നത്.
  • ആമസോൺ ഫോണിന് വിവിധ ഡിസ്‌കൗണ്ട് ഓഫറുകളും നൽകുന്നുണ്ട്.
  • Samsung Galaxy M32 4G യുടെ കൂടുതൽ സൗകര്യങ്ങളോട് കൂടിയ വേർഷൻ ആണ് Samsung Galaxy M32 5G.
  • രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഫോൺ എത്തുന്നത്. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് ഓപ്ഷനും 8 ജിബി റാം, 128 ജിബി സ്റ്റോറേജ് ഓപ്ഷനുമാണ് ഉള്ളത്.
Samsung Galaxy M32 5G : സാംസങ് ഗാലക്സി എം 32 5ജി ഇന്ന് മുതൽ ഇന്ത്യയിൽ വിൽപന ആരംഭിക്കുന്നു

Bengaluru : സാംസങ് ഗാലക്സി എം 32 5ജി (Samsung Galaxy M32 5G ) ഇന്ന് മുതൽ ഇന്ത്യയിൽ വില്പന ആരംഭിക്കും. ആമസോണിലൂടെയും സാംസങിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയുമാണ് ഫോണിന്റെ വില്പന ആരംഭിക്കുന്നത്. ആമസോൺ ഫോണിന് വിവിധ ഡിസ്‌കൗണ്ട് ഓഫറുകളും നൽകുന്നുണ്ട്.  ഓൺലൈൻ പരിപാടിയിലൂടെയാണ് ഫോൺ ഇന്ത്യയിൽ ആദ്യം അവതരിപ്പിച്ചത്.

Samsung Galaxy M32 4G യുടെ കൂടുതൽ സൗകര്യങ്ങളോട് കൂടിയ വേർഷൻ ആണ്  Samsung Galaxy M32 5G. രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഫോൺ എത്തുന്നത്. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് ഓപ്ഷനും 8 ജിബി റാം, 128 ജിബി സ്റ്റോറേജ് ഓപ്ഷനുമാണ് ഉള്ളത്. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് ഓപ്ഷന്റെ വില 20,999 രൂപയും  8 ജിബി റാം, 128 ജിബി സ്റ്റോറേജ് ഓപ്ഷന്റെ വില 22,999 രൂപയുമാണ്.

ALSO READ: Samsung Galaxy M32 5G : സാംസങ് ഗാലക്സി എം 32 5ജി ഇന്ന് ഇന്ത്യയിലെത്തുന്നു

സാംസങ് ഗാലക്സി എം 32 5ജി ഫോണിൽ മീഡിയടെക്ക് ഡൈമെൻസിറ്റി 720 SoC പ്രൊസസ്സറാണ് ക്രമീകരിച്ചിട്ടുള്ളത്. കൂടാതെ 6.5 ഇഞ്ച് എച്ച്ഡി+ ഇൻഫിനിറ്റി-വി ഡിസ്പ്ലേ,  5,000 എംഎഎച്ച് ബാറ്ററി എന്നിവയും ഫോണിന്റെ സവിശേഷതകളാണ്. മികച്ച ക്യാമറ സൗകര്യങ്ങളും ഫോണിൽ ഒരുക്കിയിട്ടുണ്ട്.

ALSO READ : JioPhone Next : ജിയോഫോൺ നെക്സ്റ്റ് സെപ്റ്റംബറിൽ ഇന്ത്യയിലെത്തുന്നു; വിലയെത്ര?

സാംസങ് ഗാലക്സി എം 32 5ജി യിൽ 48 മെഗാപിക്സൽ ക്വാഡ് ക്യാമറ സിസ്റ്റമാണ് ഉള്ളത്. ക്യാമറയ്‌ക്കൊപ്പം എൽഇഡി ലൈറ്റും ഉണ്ട്.  8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയും ഫോണിൽ ഒരുക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News